Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 11:58 PM GMT Updated On
date_range 1 May 2022 11:58 PM GMTമാനവികതയുടെ ഇഫ്താറൊരുക്കി യുവസുഹൃത്തുക്കൾ
text_fieldsbookmark_border
മണ്ണഞ്ചേരി: മാനവികതയുടെ ഇഫ്താർ വിരുന്നൊരുക്കി യുവസുഹൃത്തുക്കൾ. മണ്ണഞ്ചേരി അമ്പനാകുളങ്ങര മുഹ്യിദ്ദീൻ ജുമാമസ്ജിദിലാണ് സഹോദര്യത്തിൻെറയും മാനവികതയുടെയും മത സൗഹാർദത്തിൻെറയും മാതൃകയൊരുക്കിയത്. അമ്പനാകുളങ്ങര പറവേലിവേളി ദാസൻെറ മക്കളായ വിനോദ് (പൊലീസ്), പ്രേംദാസ് (കയർ ഇൻഡസ്ട്രി), സുഹൃത്തുക്കളായ സോണിലാൽ (കേരള സ്പിന്നേഴ്സ്), വികാസ് (പൊലീസ്) എന്നിവരാണ് വിഭവസമൃദ്ധമായ നോമ്പുതുറ ഒരുക്കിയത്. റമദാനിലെ പുണ്യം ഏറെയുള്ള അവസാന പത്തിലെ 29ാം രാവിലാണ് ഇഫ്താർ ഒരുക്കിയത്. നേരത്തേ, പള്ളിയിലെത്തി തയാറാക്കിയ പായസം ഉൾപ്പെടെയുള്ള വിഭവങ്ങൾ ബാങ്ക് വിളിച്ചയുടൻ നോമ്പ് തുറക്കുവേണ്ടി എത്തിയ ഇരുന്നൂറിൽപരം പേർക്ക് വിതരണംചെയ്തു. കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് കാരണം അടച്ചിട്ടിരുന്ന പള്ളികളിൽ വിശ്വാസികൾ വളരെ സന്തോഷത്തോടും ആഹ്ലാദത്തോടും കൂടിയാണ് നോമ്പുതുറ സൽക്കാരങ്ങളിലും പ്രാർഥനകളിലും പങ്കെടുക്കുന്നത്. അമ്പനാകുളങ്ങര പള്ളിയിൽ മുൻകാലങ്ങളിൽ ഇതര സമുദായത്തിൽപെട്ട സഹോദരങ്ങൾ നോമ്പുതുറ സൽക്കാരം നടത്തുന്നത് പതിവാണ്. നോമ്പ് 13ന് സ്ഥിരമായി കെ. അജിത്കുമാർ കുന്നേൽ വാഴപ്പള്ളിയാണ് നടത്തുന്നത്. മസ്ജിദ് പ്രസിഡന്റ് പി.കെ.എം. നസീർ, സെക്രട്ടറി എ.എം. നൂറുദ്ദീൻ ഇമാം ലുക്മാനുൽ ഹക്കീം ബാഖവി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. APL ifthar ഇഫ്താർ വിരുന്നൊരുക്കിയ സുഹൃത്തുക്കൾ പള്ളി ഭാരവാഹികൾക്കും നാട്ടുകാർക്കുമൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story