Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 11:59 PM GMT Updated On
date_range 1 May 2022 11:59 PM GMTതൊഴിലാളിക്കരുത്തിൽ നാടെങ്ങും മേയ്ദിന റാലി
text_fieldsbookmark_border
ആലപ്പുഴ: തൊഴിലാളിക്കരുത്ത് തെളിയിച്ച് നാടെങ്ങും മേയ്ദിനം ആചരിച്ചു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. സി.ഐ.ടി.യു നേതൃത്വത്തിൽ ജില്ല കേന്ദ്രത്തിലും ഏരിയ കേന്ദ്രങ്ങളിലുമാണ് റാലിയും സമ്മേളനവും സംഘടിപ്പിച്ചത്. ആലപ്പുഴ നോർത്ത്-സൗത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പരിപാടി സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്‌തു. ജില്ല പ്രസിഡന്‍റ് എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി. ഗാനകുമാർ, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് ഡി. സുധീഷ്, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി ബി. സന്തോഷ്, വി.എൻ. വിജയകുമാർ, വി.ടി. രാജേഷ്, പി.പി. പവനൻ, കെ.ജി. ജയലാൽ, എം. സുനിൽകുമാർ, വി.എൻ. ഹരിഹരൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. എ.ഐ.ടി.യു.സി നേതൃത്വത്തിൽ നടന്ന മേയ്ദിന റാലിയും സമ്മേളനവും ദേശീയസമിതിയംഗം പി.വി. സത്യനേശൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എ.വി.ജെ ജങ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ ആർ. പ്രദീപ് അധ്യക്ഷത വഹിച്ചു. ആർ. അനിൽ കുമാർ, ഡി.പി. മധു, പി.യു. അബ്ദുൽ കലാം, ബി. നസീർ എന്നിവർ സംസാരിച്ചു. കെ.എൽ. ബെന്നി, ടി.ആർ. ബാഹുലേയൻ, കെ.എസ്. വാസൻ, ഇ. ഇസഹാക്, എ.ആർ. രങ്കൻ, അനിൽ തിരുവമ്പാടി, യേശുദാസ്, കുരുവിള, സലീം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. നഗരംചുറ്റി നടന്ന പ്രകടനം ടി.വി. തോമസ് സ്മാരകത്തിൽ സമാപിച്ചു. ആലപ്പുഴ: കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിൻെറ പിതാവ് വാടപ്പുറം ബാവയുടെ 53ാം ചരമവാർഷികവും ലോക തൊഴിലാളിദിനവും വാടപ്പുറം ബാവ ഫൗണ്ടേഷൻ സംയുക്തമായി ആചരിച്ചു. 'തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ' വിഷയത്തിൽ നടന്ന സെമിനാർ വാടപ്പുറം ബാവ ഫൗണ്ടേഷൻ പ്രസിഡന്റ് സജീവ് ജനാർദനൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഡോ. നെടുമുടി ഹരികുമാർ അധ്യക്ഷത വഹിച്ചു. പി.ഡി. ശ്രീനിവാസൻ, എസ്.എൻ. മോഹൻരാജ്, ഡി. കൈലാസ്, ടി.സി. ജയന്ത്, ടി.ഡി. വിനയചന്ദ്രൻ, എസ്.എൻ. ഷാജി, ഉദയകുമാർ വാടപ്പുറം എന്നിവർ സംസാരിച്ചു. APL vadapuram bava വാടപ്പുറം ബാവയുടെ 53ാം ചരമവാർഷികത്തിൽ നടത്തിയ സെമിനാർ ഫൗണ്ടേഷൻ പ്രസിഡന്റ് സജീവ് ജനാർദനൻ ഉദ്ഘാടനം ചെയ്യുന്നു APL aituc mayday എ.ഐ.ടി.യു.സി നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നടന്ന മേയ്ദിന റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story