Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:03 AM GMT Updated On
date_range 2 May 2022 12:03 AM GMTമേയ് ദിനാചരണം
text_fieldsbookmark_border
ചാരുംമൂട്: സാർവദേശീയ തൊഴിലാളി ദിനാചരണ ഭാഗമായി ചാരുംമൂട് മേഖലയിൽ മേയ് ദിന റാലികളും സമ്മേളനങ്ങളും നടന്നു. ചുനക്കര പഞ്ചായത്തിൻെറ നേതൃത്വത്തിൽ നടന്ന റാലി ശ്രദ്ധേയമായി. പോസ്റ്റ് ഓഫിസ് ജങ്ഷനിൽനിന്ന് തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമ സേന അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്ത റാലി പഞ്ചായത്ത് ഓഫിസ് ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സബീന റഹീം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.ആർ. അനിൽകുമാർ മേയ് ദിന സന്ദേശം നൽകി. സി.ഐ.ടി.യുവിൻെറ നേതൃത്വത്തിൽ നടന്ന റാലി പാലത്തടം ജങ്ഷനിൽനിന്ന് ആരംഭിച്ച് ചാരുംമൂട് ടൗൺചുറ്റി സമാപിച്ചു. സമ്മേളനം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ജി. രാജമ്മ ഉദ്ഘാടനം ചെയ്തു. വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐ ഓഫിസിൽനിന്ന് ആരംഭിച്ച റാലി ടൗൺചുറ്റിയാണ് സമാപിച്ചത്. സമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി ജി. സോഹൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോ: ചുനക്കര പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ നടന്ന മേയ്ദിന റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story