Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2022 11:58 PM GMT Updated On
date_range 3 May 2022 11:58 PM GMTരാഷ്ട്രീയവും കൃഷിയും സമന്വയിപ്പിച്ച് ഇ.വി. തിലകൻ
text_fieldsbookmark_border
അരൂർ: സി.പി.ഐ നേതാവ് ഇ.വി. തിലകന് വേറിട്ടതല്ല കൃഷിയും രാഷ്ട്രീയ പ്രവർത്തനവും. അരൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ് മെംബർ കൂടിയായ തിലകന് പച്ചക്കറി കൃഷിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ നൂറുനാവാണ്. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി എല്ലാവർക്കും ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് സ്വന്തം അനുഭവം മുൻനിർത്തി തിലകൻ വാദിക്കും. വളരെക്കുറച്ച് സ്ഥലമുള്ളവർക്കും കിഴങ്ങുവർഗങ്ങളും വിളയിക്കാനാകും. മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന പ്ലാവുകൾ, മാവുകൾ, തെങ്ങുകൾ ഇതെല്ലാം നാട്ടിൽ ലഭ്യമാണ്. കൃഷിചെയ്യാൻ ഇത്തിരി മണ്ണും മനസ്സും മതി. ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കാൻ തയാറായാൽ മുറ്റത്ത് പൊന്നുവിളയിക്കാൻ കഴിയും. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ പുറത്തുനിന്ന് വാങ്ങിയിട്ട് വർഷങ്ങളായെന്ന് തിലകൻ സാക്ഷ്യപ്പെടുത്തുന്നു. റേഷൻകട നടത്തുന്ന തിലകൻ സി.പി.ഐ അരൂർ മണ്ഡലം സെക്രട്ടേറിയറ്റ് മെംബറാണ്. എല്ലാ തിരക്കുകൾക്കിടയിലും മണ്ണിൽ പണിയെടുക്കുന്നത് ഒരു സുഖമാണെന്ന് ഇദ്ദേഹം പറയുന്നു. പച്ചക്കറി കൃഷി പ്രചരിപ്പിക്കാനും സമയം കണ്ടെത്തും. വീട്ടിൽ വരുന്നവർക്ക് കാർഷികവിഭവങ്ങൾ നൽകുകയും ചെയ്യും. APL THILAKAN KRISHI അരൂർ പഞ്ചായത്ത് മൂന്നാംവാർഡ് മെംബർ സിമിലിന് തിലകൻ വീട്ടിലെ ചീരനൽകുന്നു സുജിത്തിനെ അഭിനന്ദിക്കാൻ ദലീമ എം.എൽ.എ എത്തി അരൂർ: ഇംഗ്ലണ്ടിലേക്ക് പറക്കും മുമ്പേ അഭിനന്ദനങ്ങളുമായി ദലീമ എം.എൽ.എ സുജിത്തിനെ കാണാൻ വീട്ടിലെത്തി. ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമിന്‍റെ ഗോൾകീപ്പാറായി കേരളത്തിൽനിന്ന് യോഗ്യത നേടിയ അരൂർ കാട്ടാമ്പള്ളിക്കളത്തിൽ പി.കെ. ശശിയുടെയും ചിന്നയുടെയും ഇളയ മകൻ സുജിത് ചൊവ്വാഴ്ച ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കും മുമ്പാണ് 'മാധ്യമം' വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ദലീമ എത്തിയത്. പൊന്നാട നൽകി ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. വിജയകുമാരി, സി.പി.എം ചന്തിരൂർ എൽ.സി സെക്രട്ടറി പ്രകാശൻ, പട്ടികജാതി ക്ഷേമസമിതി അരൂർ ഏരിയ സെക്രട്ടറി എം. മനോജ് എന്നിവരും വീട്ടിലെത്തി പൊന്നാട അണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story