Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2022 11:58 PM GMT Updated On
date_range 3 May 2022 11:58 PM GMTവേളാങ്കണ്ണി, ധൻബാദ് സ്പെഷൽ ട്രെയിനുകൾക്ക് അനുമതി -കൊടിക്കുന്നിൽ
text_fieldsbookmark_border
ആലപ്പുഴ: എറണാകുളത്തുനിന്ന് കോട്ടയം, കൊല്ലം, ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്കുള്ള സ്പെഷൽ ട്രെയിനും എറണാകുളത്തുനിന്ന് ധൻബാദിലേക്കുള്ള സ്പെഷൽ ട്രെയിനും ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. നേരത്തേ ഈ രണ്ട് ട്രെയിനും എത്രയും വേഗം സർവിസ് ആരംഭിക്കണം എന്നാവശ്യപ്പെട്ട് സതേൺ റെയിൽവേ ജനറൽ മാനേജറുമായി കൊടിക്കുന്നിൽ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് സതേൺ റെയിൽവേ ചീഫ് ഓപറേറ്റിങ് വിഭാഗം ഈ രണ്ടു ട്രെയിനും ആരംഭിക്കുന്നതിനു വേണ്ടി റെയിൽവേ ബോർഡിന്റെ അനുമതി തേടിയത്. കോട്ടയം-കൊല്ലം പാസഞ്ചർ ട്രെയിനും പുനലൂർ-കൊല്ലം പാസഞ്ചർ ട്രെയിനും തുടങ്ങുന്നതിന് സതേൺ റെയിൽവേ, റെയിൽവേ ബോർഡിന്റെ അനുമതിക്ക് നിർദേശം സമർപ്പിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story