Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 11:58 PM GMT Updated On
date_range 4 May 2022 11:58 PM GMTജല ആംബുലൻസിെൻറ പെരുമ്പളത്തെ രാത്രികാല സ്റ്റേ പുനഃസ്ഥാപിക്കണമെന്ന്
text_fieldsbookmark_border
ജല ആംബുലൻസിൻെറ പെരുമ്പളത്തെ രാത്രികാല സ്റ്റേ പുനഃസ്ഥാപിക്കണമെന്ന് പെരുമ്പളം: ജല ആംബുലൻസ് രാത്രി പെരുമ്പളത്ത് തങ്ങിയിരുന്നത് പിൻവലിച്ച നടപടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം ഇത് സംബന്ധമായി ജീവനക്കാരും രോഗിയുടെ ബന്ധുക്കളും തമ്മിൽ സംഘർഷത്തിന് ഇടയാക്കി. ഒരാൾക്ക് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് പെരുമ്പളം ആശുപത്രിയിൽ എത്തിക്കുകയും കോട്ടയത്ത് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചതുമനുസരിച്ച് ആശുപത്രിയിലെ ആംബുലൻസിൽ രാത്രി 9.45ന് രോഗിയെ മാർക്കറ്റ് ജെട്ടിയിൽ എത്തിച്ചു. എന്നാൽ, ആംബുലൻസ് ബോട്ട് എത്തിയിരുന്നില്ല. തുടർന്ന് വൈകിയെത്തിയ ആംബുലൻസ് ബോട്ടിലെ ജീവനക്കാരും രോഗിയെയും കൊണ്ടുവന്നവരും തമ്മിൽ സംഘർഷമുണ്ടായി. ആംബുലൻസിലുള്ള ഫോണിൽ വിളിച്ചിട്ടില്ല എന്നാണ് ജീവനക്കാർ പറയുന്നത്. ഒരുമാസമായി ജല ആംബുലൻസ് പെരുമ്പളത്ത് തങ്ങുന്നത് പിൻവലിച്ചിരിക്കുകയാണ്. മാർക്കറ്റിലെ ഫെറി ബോട്ട് സ്റ്റേ ചെയ്യുന്നതും പിൻവലിച്ചിരുന്നെങ്കിലും ഈ സംഭവത്തെ തുടർന്ന് സ്റ്റേ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇത് പക്ഷേ, രാത്രി 10 മുതൽ വെളുപ്പിന് അഞ്ചുവരെ മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആംബുലൻസിൻെറ പെരുമ്പളത്തെ സ്റ്റേ ഉടൻ പുനഃസ്ഥാപിക്കാൻ ജലഗതാഗത വകുപ്പ് നടപടിയെടുക്കണമെന്നാണ് പെരുമ്പളത്തുകാരുടെ ആവശ്യം. ചിത്രം : ജല ആംബുലൻസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story