Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:01 AM GMT Updated On
date_range 5 May 2022 12:01 AM GMTനിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികം; സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
ആലപ്പുഴ: നിയമസഭ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സംയുക്ത ആഘോഷ പരിപാടി വെള്ളിയാഴ്ച ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30ന് സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ പി. പ്രസാദ്, വി.എന്‍. വാസവന്, സജി ചെറിയാന്, ജെ. ചിഞ്ചുറാണി, വീണ ജോര്‍ജ്, ഗവ.ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എ, എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ മാരായ രമേശ് ചെന്നിത്തല, എച്ച്. സലാം, പി.പി. ചിത്തരഞ്ജന്, യു. പ്രതിഭ, ദലീമ ജോജോ, എം.എസ്. അരുണ്‍കുമാര്‍, തോമസ് കെ. തോമസ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്പേഴ്സൻ സൗമ്യ രാജ്, വയലാര്‍ ശരത്ചന്ദ്രവര്‍മ എന്നിവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story