Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:04 AM GMT Updated On
date_range 5 May 2022 12:04 AM GMTവിജയെൻറ നിറക്കൂട്ടില്‍ പിറക്കുന്നത് ജീവന്‍ തുടിക്കുന്ന വിസ്മയങ്ങള്‍
text_fieldsbookmark_border
വിജയൻെറ നിറക്കൂട്ടില്‍ പിറക്കുന്നത് ജീവന്‍ തുടിക്കുന്ന വിസ്മയങ്ങള്‍ അമ്പലപ്പുഴ: ചിത്രരചന അഭ്യസിച്ചിട്ടില്ലെങ്കിലും വിജയന്‍ ചാലിച്ചെടുത്ത ചായക്കൂട്ടില്‍ പിറക്കുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍. കലവൂർ ചെമ്പിലായിൽ വിജയന്‍ (56) കുട്ടിക്കാലം മുതല്‍ ചുവരുകളില്‍ അത്ഭുതം വിരിയിച്ചിരുന്നു. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽ പഠിക്കുമ്പോഴാണ് ആദ്യമായി പ്രസിദ്ധീകരണത്തിൽ തെളിയുന്നത്. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങൾക്ക് വിജയൻെറ പേനയുടെ തുമ്പിൽനിന്ന് ആയിരക്കണക്കിന് ചിത്രങ്ങളാണ് പിറന്നത്. നിരവധി ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾക്കായും ഈ തൂലികയിൽനിന്ന് ചിത്രങ്ങൾ ജനിച്ചിട്ടുണ്ട്. കമലാഗോവിന്ദ്, ഏറ്റുമാനൂർ ശിവകുമാർ, ജോൺസൺ പുളിങ്കുന്ന്, കാനം ഇ.ജെ, വല്ലച്ചിറ മാധവൻ തുടങ്ങി ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് നോവലുകളിലെ കഥാപാത്രങ്ങൾക്ക് കടലാസ് താളുകളിൽ ജീവൻ നൽകിയത് വിജയനെന്ന ഈ അതുല്യ പ്രതിഭയാണ്. തമിഴിലും മലയാളത്തിലും ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈനും ഈ കൈകളിൽനിന്ന് പിറന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ എണ്ണച്ചായ ചിത്രങ്ങൾ വരച്ചിരിക്കുന്നത് മന്നത്ത് പത്മനാഭന്‍റേതാണ്. നിരവധി സിനിമകളിൽ സഹ സംവിധായകനായും കഴിവ് തെളിയിച്ച വിജയൻ ഇപ്പോൾ ഇരട്ടക്കുളങ്ങര വേലൻപറമ്പ് കുടുംബത്തിൽ പുതുതായി നിർമിക്കുന്ന യോഗീശ്വര ക്ഷേത്രത്തിൽ ചുവർചിത്രങ്ങൾ വരക്കുന്ന തിരക്കിലാണ്. ചിത്രങ്ങള്‍ക്ക് പിറവി കൊടുക്കുമ്പോള്‍ വിജയ് എന്നും എഴുതുമ്പോൾ കലവൂർ വിജയൻ എന്ന തൂലികനാമത്തിലുമാണ് കലാലോകം വിജയനെ അറിയുന്നത്. ചിത്രം... വിജയൻ യോഗീശ്വര ക്ഷേത്രത്തിൽ ചുവർചിത്രങ്ങൾ വരക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story