Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:06 AM GMT Updated On
date_range 5 May 2022 12:06 AM GMTഅന്തർസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടക്കുന്നില്ല
text_fieldsbookmark_border
അരൂർ: അന്തർസംസ്ഥാന തൊഴിലാളികളുടെ മേൽ നിയന്ത്രണങ്ങളില്ലാത്തത് ആശങ്ക വളർത്തുന്നു. അരൂർ വ്യവസായ കേന്ദ്രത്തിൽ മാത്രം ഇരുപതിനായിരത്തിലധികം അന്തർസംസ്ഥാന തൊഴിലാളികൾ തൊഴിലെടുക്കുന്നുണ്ട്. പുത്തനങ്ങാടി,ബൈപാസ് , അരൂർ മാർക്കറ്റ് സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വാടക മുറികളിൽ ഇവർ തിങ്ങിപ്പാർക്കുന്നത്. ഇവിടെ താമസിക്കുന്നവരുടെ വിവരക്കണക്കുകൾ ശേഖരിക്കുവാൻ സർക്കാർ സംവിധാനങ്ങളില്ല. ഇവർ കഴിഞ്ഞുകൂടുന്നത് മലീമസമായ അന്തരീക്ഷത്തിലാണ്. തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ പോലും ഇവരെക്കുറിച്ച് മതിയായ രേഖകളില്ലാത്ത അവസ്ഥയുമുണ്ട്. മയക്കുമരുന്ന് ഉപയോഗവും കച്ചവടവും ഇവർക്കിടയിൽ വ്യാപകമാണെന്നാണ് പരാതി. ആരോഗ്യവകുപ്പ് അധികൃതരുടെയും എക്സൈസിൻെറയും പൊലീസിൻെറയും സംയുക്തമായ പരിശോധന നടത്തുകയും സ്ഥിതിവിവരക്കണക്ക് ശേഖരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story