Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:03 AM GMT Updated On
date_range 6 May 2022 12:03 AM GMTസ്വാതിതിരുനാൾ സംഗീതോത്സവത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
ആലപ്പുഴ: 18ാമത് സ്വാതിതിരുനാൾ സംഗീതോത്സവം ഈമാസം ആറ്, ഏഴ്, എട്ട് തീയതികളിലും കളർകോട് നാരായണൻ നായർ സ്മാരക ജില്ല കഥകളി ക്ലബിന്‍റെ 57ാം വാർഷികം 28നും ആലപ്പുഴ എസ്.ഡി.വി ബസന്‍റ് ഹാളിൽ നടക്കും. സനാതനധർമ വിദ്യാശാല, കളർകോട് നാരായണൻ നായർ സ്മാരക ജില്ല കഥകളി ക്ലബ്, ശ്രീ രാജരാജേശ്വരി സംഗീതസഭ, കേരളീയ കലാക്ഷേത്രം എന്നിവയുടെയും വിനോദസഞ്ചാര വകുപ്പിന്‍റെയും സഹകരണത്തോടെയാണ് പരിപാടി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യാരാജ് ഉദ്ഘാടനം ചെയ്യും. ആഘോഷക്കമ്മിറ്റി ചെയർമാൻ എൻ. മുരളീധരൻ അധ്യക്ഷത വഹിക്കും. 28ന് വൈകീട്ട് അഞ്ചിന് കളർകോട് നാരായണൻ നായർ സ്മാരക ജില്ല കഥകളി ക്ലബിന്‍റെ 57ാം വാർഷികാഘോഷം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കളർകോട് നാരായണൻ നായർ സ്മാരക പുരസ്കാരം ഡോ. കണ്ണൻ പരമേശ്വരനും വെൺമണി ഹരിദാസ് സ്മാരക പുരസ്കാരം കലാമണ്ഡലം വിനോദിനും നൽകും. കെ.കെ. പദ്മനാഭപിള്ള അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സംഗീതോത്സവ കമ്മിറ്റി ജനറൽ കൺവീനർ എം.കെ. മോഹൻകുമാർ, ഭാരവാഹികളായ പി. വെങ്കിട്ടരാമയ്യർ, എ.എൻ. പുരം ശിവകുമാർ, പി. രാജേഷ് എന്നിവർ പങ്കെടുത്തു. കൗണ്‍സിലര്‍ നിയമനം ആലപ്പുഴ: കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിനുകീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീ-മെട്രിക് ഹോസ്റ്റലുകളിലും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവാണുള്ളത്. എം.എ. സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡന്‍റ് കൗണ്‍സലിങ് പരിശീലനം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം: 2022 ജനുവരി ഒന്നിന് 25-45 മധ്യേ. പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കും. യാത്രപ്പടി പരമാവധി 2000 രൂപ. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡ് എന്നിവ സഹിതം മേയ് 10നകം പുനലൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫിസില്‍ നല്‍കണം. ഫോൺ: 9496070335.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story