Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 12:01 AM GMT Updated On
date_range 12 May 2022 12:01 AM GMTഎന്‍റെ കേരളം എക്സിബിഷൻ: പൊലീസ് പവിലിയൻ തുറന്നു
text_fieldsbookmark_border
ആലപ്പുഴ: എന്റെ കേരളം എക്സിബിഷനിൽ ജില്ല പൊലീസ് സ്റ്റാളിന് തുടക്കമായി. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് സ്റ്റാളുകളാണ് പവിലിയനിൽ ഉള്ളത്. ആലപ്പുഴ വനിത പൊലീസ് ഒരുക്കുന്ന സ്ത്രീസുരക്ഷ സ്വയരക്ഷ പരിശീലനപരിപാടിയുടെ സ്റ്റാളിൽ ദിവസവും സ്ത്രീകൾക്ക് സ്വയരക്ഷ പരിശീലനം നൽകും. ആയുധ പ്രദർശന സ്റ്റാളിൽ പൊലീസിന്റെ കൈവശമുള്ള തോക്കുകളുടെ പ്രദർശനവും വിവരണവും നൽകും. സൈബർ സ്റ്റാളിൽ ദിവസവും ക്വിസ് പരിപാടിയും സൈബർ ബോധവത്കരണവും 16ന് രാവിലെ 10ന് സൈബർ സെമിനാറും നടക്കും. ഡോഗ് സ്ക്വാഡിന്റെ പ്രദർശനം ദിവസവും വൈകീട്ട് 5.30 നാണ്. ബോംബ് സ്ക്വാഡിന്റെയും ഫിങ്കർ പ്രിന്റ് ബ്യൂറോയുടെയും വിവിധതരത്തിലുള്ള ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും കാണാനും മനസ്സിലാക്കാനുമുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജി. ജയ്ദേവ് പറഞ്ഞു. പൊലീസ് സ്റ്റാളുകളുടെ നോഡൽ ഓഫിസർ ഡി.എച്ച്.ക്യു ഡെപ്പ്യൂട്ടി കമാൻഡന്റ് വി. സുരേഷ് ബാബുവാണ്. 16 വരെയാണ് പ്രദർശനം. രാവിലെ 10 മുതൽ വൈകീട്ട് രാത്രി വരെ കാണാം. പ്രവേശനം സൗജന്യം. APL POLICE PAVALIYAN എന്റെ കേരളം എക്സിബിഷനിൽ ജില്ല പൊലീസ് സ്റ്റാളിന്‍റെ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് നിർവഹിക്കുന്നു എൽ.പി.ജി. അദാലത് 18ന് ആലപ്പുഴ: ജില്ലയിലെ പാചക വാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ 18ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എൽ.പി.ജി അദാലത് സംഘടിപ്പിക്കും. പാചകവാതക കമ്പനികളുടെയും വിതരണ ഏജൻസികളുടെയും പ്രതിനിധികളും പൊതുവിതരണ വകുപ്പ് ജീവനക്കാരും പൊതുജനങ്ങളും പങ്കെടുക്കും. പരാതികള്‍ താലൂക്ക് സപ്ലൈ ഓഫിസുകളിൽ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story