നാടൊന്നിച്ചു; 'സിനി' സുമംഗലിയാവുന്നു മനസ്സമ്മതം കഴിഞ്ഞു; വിവാഹം മൂന്നിന്
text_fieldsആലപ്പുഴ: നാടൊന്നിച്ച് സഹായഹസ്തം നീട്ടിയതോടെ മഹിളാമന്ദിരത്തിലെ അന്തേവാസി 'സിനി' സുമംഗലിയാവുന്നു. ആലപ്പുഴ കൈനകരി സ്വദേശി ജോസഫ് ചാക്കോയുമായി (ജോർജുകുട്ടി) ഈമാസം മൂന്നിനാണ് വിവാഹം. വനിത ശിശുവികസന വകുപ്പിന്റെയും ആലപ്പുഴ നഗരസഭയുടെയും കീഴിലുള്ള മഹിളമന്ദിരത്തിലെ 13ാമത്തെ വിവാഹമാണിത്.
തിങ്കളാഴ്ച സിനിയുടെ മനസ്സമ്മതചടങ്ങ് പഴവങ്ങാടി മാർ സ്ലീവപള്ളിയിൽ നടന്നു. ചടങ്ങിൽ എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ, നഗരസഭാധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാനവാസ്, കൗൺസിലർമാരായ ബി. നസീർ, നസീർ പുന്നയ്ക്കൽ, ഹെലൻ ഫെർണാണ്ടസ്, എ.എൻ. പുരം ശിവകുമാർ, ജില്ല വനിത ശിശുവികസന ഓഫിസർ എൽ.ഷീബ, വനിത പ്രൊട്ടക്ഷൻ ഓഫിസർ സൗമ്യ, മഹിള മന്ദിരം സൂപ്രണ്ട് ജി.ബി. ശ്രീദേവി, റോയി പാലത്ര, യബീ തോമസ്, മുക്കം ജോണി എന്നിവർ പങ്കെടുത്തു.
എസ്.ഡി.വി ട്രസ്റ്റ്, സരോജിനി ദാമോധരൻ ഫൗണ്ടേഷൻ, യു.ഐ.ടി കോളജ്, സെന്റ് ജോസഫ്സ് കോളജ്, വൈ.എം.സി.എ ഇന്നർവിൻക്ലബ്, റോട്ടറി ക്ലബ്, മലബാർ ഗോൾഡ്, പി.പി. ജോൺ, ആനിമിസ്റ്റ്, സ്കൂൾ ഓഫ് ലൈഫ് സ്കിൻസ് (ജീവാമൃതം), സന്ധ്യരാജ് എന്നിവരടക്കമുള്ള സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.