ആലപ്പുഴയിൽ 1,68,096 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു
text_fieldsആലപ്പുഴ: ജില്ലയിൽ ഇതുവരെ 1,68,096 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇതിൽ 32,413 ആരോഗ്യപ്രവർത്തകരും 34,357 പോളിങ് ഉദ്യോഗസ്ഥരും മുന്നണിപ്പോരാളികളായ ജീവനക്കാരുമുൾപ്പെടുന്നു. 60ന് മുകളിൽ പ്രായമുള്ള 96,319 പേർ വാക്സിൻ സ്വീകരിച്ചു. മറ്റ് അസുഖങ്ങളുള്ള 45നും 59 നുമിടയിൽ പ്രായമുള്ള 5814 പേരും വാക്സിൻ എടുത്തവരാണ്.
17,481 ആരോഗ്യ പ്രവർത്തകരും 1133 ഉദ്യോഗസ്ഥരുമുൾപ്പെടെ 18,614 പേർ രണ്ടാമത്തെ ഡോസും പൂർത്തിയാക്കി.
60നുമുകളിൽ പ്രായമുള്ളവർ സർക്കാർ ആശുപത്രിയിലോ പ്രത്യേകം സജ്ജീകരിച്ച മെഗാ ക്യാമ്പുകളിലോ എത്തി തത്സമയ രജിസ്ട്രേഷൻ നടത്തി വാക്സിൻ സ്വീകരിക്കണം. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ രജിസ്ട്രേഷന് ആവശ്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.