നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് 172 ചാക്ക് റേഷനരി പിടികൂടി
text_fieldsആലപ്പുഴ: സ്വകാര്യ മില്ലുകളിലേക്ക് കടത്താനായി സംഭരിച്ച 172 ചാക്ക് റേഷൻ ഭക്ഷ്യധാന്യം പൊലീസ് പിടികൂടി. ആലപ്പുഴ തിരുവമ്പാടി ജങ്ഷന് സമീപം നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്നാണ് ഭക്ഷ്യധാന്യം പിടിച്ചത്. മൂന്നു പേരെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ വലിയമരം വാർഡ് പുതുവൽപുരയിടം മോഹൻ നിവാസിൽ അജിത് കുമാർ (51), എ.എൻ പുരം വാർഡ് യദുകുലത്തിൽ കണ്ണൻ (46), ആര്യാട് വെട്ടുവഴി ഷംസുദ്ദീൻ (53) എന്നിവരാണ് പിടിയിലായത്.
അജിത്കുമാറിെൻറ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചത്. പച്ചരി, കുത്തരി, ചാക്കരി, ഗോതമ്പ് എന്നിവയാണുണ്ടായിരുന്നത്. 11 ചാക്ക് ഭക്ഷ്യധാന്യം ഓട്ടോയിലെത്തിച്ചപ്പോഴാണ് ഷംസുദ്ദീൻ പിടിയിലായത്.
റേഷൻ വ്യാപാരികളിൽനിന്നും മറ്റും സംഭരിച്ച് കാലടിയിലെ സ്വകാര്യ മില്ലുകളിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു.
പരിശോധനയിൽ റേഷനരിയാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. പൊതു വിതരണ വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. അവരുടെ പരിശോധന കൂടി കഴിഞ്ഞാലേ മറ്റു നടപടികളെടുക്കൂ. പിടികൂടിയത് റേഷനരി തന്നെയാണോയെന്ന് ക്വാളിറ്റി കൺട്രോൾ വിഭാഗം ചൊവ്വാഴ്ച പരിശോധിക്കുമെന്ന് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.