ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 178 പോക്സോ കേസ്
text_fieldsആലപ്പുഴ: ലോക്ഡൗൺ കാലത്ത് സ്വന്തം സഹോദരനിൽനിന്ന് പെൺകുട്ടി ഗർഭിണിയായ സംഭവം ആലപ്പുഴയിലായിരുന്നു. പെൺകുട്ടിക്ക് 15ഉം സഹോദരന് 17മായിരുന്നു പ്രായം. സംഭവത്തിൽ അമ്മയും സഹോദരനും പിടിയിലായി. പോക്സോ കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് മാതാവ് അറസ്റ്റിലായത്. പെൺകുട്ടി പ്രസവിച്ച കുട്ടി അധികൃതരുടെ തണലിലാണ്.
ലോക്ഡൗൺ പശ്ചാത്തലത്തിൽ കുട്ടികളെല്ലാം വീട്ടിലിരുന്ന കഴിഞ്ഞവർഷം മുൻ വർഷങ്ങളെക്കാൾ ഇരട്ടിയാണ് പോക്സോ കേസുകളുടെ വർധന. ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട സ്വന്തം വീടുകളിൽ ഭയന്ന് കഴിയേണ്ട അവസ്ഥയിലാണ് കുട്ടികളെന്ന് കണക്കുകൾ അടിവരയിടുന്നു. ജില്ലയിലെ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത് അച്ഛനായിരുന്നു.
മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രണയം നടിച്ച് കാമുകെൻറ നേതൃത്വത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം നടത്തിയ സംഭവവും ജില്ലയിലുണ്ടായി. ജില്ലയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 178 പോക്സോ കേസാണ്.
അവരെ ചേർത്തുനിർത്താം
ഇത്തരം അനുഭവങ്ങൾ നേരിട്ട കുട്ടികളെ ചേർത്ത് നിർത്തുകയാണ് വേണ്ടതെന്ന് കൗൺസലിങ് സൈക്കോളജിസ്റ്റായ എസ്. അഞ്ജുലക്ഷ്മി പറയുന്നു. കുട്ടിക്ക് ചൈൽഡ് ഫ്രണ്ട്ലി സമീപനവും കൗൺസലിങ്ങും നൽകണം. ഇെല്ലങ്കിൽ വിഷാദരോഗത്തിലേക്ക് വീണ് പലരും ആത്മഹത്യകളിലേക്ക് എത്തപ്പെട്ട സംഭവങ്ങൾവരെയുണ്ട്. ഉൾവലിഞ്ഞ പ്രകൃതവും ആളുകളോടും മറ്റും അകാരണമായ പേടിയും ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും ഇത്തരം അനുഭവങ്ങളുണ്ടായ കുട്ടികളിൽ ഉണ്ടാകുന്നുെണ്ടന്നും അവർ കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.