ആലപ്പുഴയിലെ റോഡ് പുനരുദ്ധാരണത്തിന് 18 കോടിയുടെ അനുമതി
text_fieldsആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമാണ-പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ 18 കോടി 3.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു.
നെഹ്‌റു ട്രോഫി വാർഡിലെ വിവിധ റോഡുകൾക്ക് 10 കോടി, വലിയ കലവൂർ ബണ്ട്-കൊമ്മാടി പാലം റോഡ് (രണ്ടുകോടി), പങ്കജ് തിയറ്റർ-ആലപ്പി കമ്പനി റോഡ് (1.35 കോടി), കണിച്ചുകുളങ്ങര ക്ഷേത്രം തീർഥാടനകേന്ദ്രം റോഡ് ശൃംഖലയിൽ ചാരങ്കാട്ട് കാട്ടിടത്ത് റോഡ് (ഒരുകോടി) കലവൂർ ബണ്ട്-സെന്‍റ് തോമസ് പള്ളി റോഡ് (50 ലക്ഷം), കുന്നപ്പള്ളി-പരുത്തിക്കാട് റോഡ് (50 ലക്ഷം), പങ്കജ്തീയറ്റർ-കനാൽ ചെറുകുളം റോഡ് (50 ലക്ഷം), മണ്ണഞ്ചേരി ക്രസന്‍റ് സ്കൂൾ -തൈവേലി റോഡ് (50 ലക്ഷം), അയ്യൻകാളി ഐ.ടി.സി-പൂഞ്ഞിലിക്കാട് റോഡ് (50 ലക്ഷം), ആര്യാട് ലൂതറൻസ് സ്കൂൾ ഡ്രൈനേജ് നിർമാണം (50 ലക്ഷം), കുറ്റിട്ട് പറമ്പ് -കെവേലി തോട് റോഡ് (50 ലക്ഷം), ആറാട്ടുവഴി പള്ളി-ബൈപാസ് (50 ലക്ഷം) റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്. ഈ പദ്ധതികൾക്ക് അടിയന്തരമായി സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ ചെയ്ത് നടപ്പാക്കാൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.