മൂന്ന് മണിക്കൂർകൊണ്ട് ചികിത്സ സഹായമായി സമാഹരിച്ചത് 2.20 ലക്ഷം
text_fieldsപുന്നപ്ര: വൃക്ക സംബന്ധമായ അസുഖം മൂർച്ഛിച്ച് അവശതയിലായ പുന്നപ്ര സൗത്ത് പഞ്ചായത്ത് നന്ദികാട് വെളിയിൽ മാഹീൻ മുസ്തഫയുടെ (51) ചികിത്സ സഹായത്തിനായി ഒമ്പതാം വാർഡിലെ ജനങ്ങൾ ഒരുമിച്ചപ്പോൾ മൂന്ന് മണിക്കൂർ കൊണ്ട് സമാഹരിക്കാനായത് 2,20,482 രൂപ. സ്നേഹപൂർവം ജീവകാരുണ്യ സമിതി നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ 11 വരെയായിരുന്നു പൊതുപിരിവ്.
ഗവ. ജെ.ബി സ്കൂളിൽ ചികിത്സ ധനസഹായ സമർപ്പണ ചടങ്ങ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്നേഹപൂർവം ജീവകാരുണ്യ സമിതി പ്രസിഡൻറ് ഹസൻ എം.പൈങ്ങാമഠം അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാഗേഷ്, പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ഷീജ, സതി രമേശൻ, വാർഡ് മെംബർ എൻ.കെ. ബിജു, യു.എം. കബീർ, കമാൽ എം.മാക്കിയിൽ, എസ്. പ്രഭുകുമാർ, സി.എ. സലീം, ഷാജി ഗ്രാമദീപം, കെ.എം. ജുനൈദ്, അലിയാർ എം. മാക്കിയിൽ, വൈ. താജുദ്ദീൻ, നവാസ് ജമാൽ, അബ്ദുൽ ലത്തീഫ്, സിറാജ് നന്ദികാട്, നൂറുദ്ദീൻ എസ്. ഹാഫിയത്ത്, നിസാർ വെള്ളാപ്പള്ളി, റജീന നസീർ, കെ. ചന്ദ്രബാബു, നൗഷാദ് സുൽത്താന, സാദിഖ് എം.മാക്കിയിൽ, സുധീർ പുന്നപ്ര, ആർ. ശെൽവരാജൻ, സി.കെ. ഷരീഫ്, എം. റഹ്മത്തുല്ലാഹ്, എം.ജെ. ജോബ്, സി.എസ്. രഞ്ജിത്, വി.എം. വിഷ്ണു, ജി. ഗോപകുമാർ, മുസ്തഫ പോളക്കുളം, എസ്. ഹർഷാദ്, സജി പ്രണവം, ഓമന കലാഥരൻ, സക്കീർ വെള്ളേഴത്ത്, ബീന ഷൗക്കത്ത്, എൻ. നെസല, കബീർ മുസ്തഫ, എം. ഷാജഹാൻ, ഉവൈസ് നന്ദികാട്, സമീർ മജീദ്, ശ്രീദേവി പ്രസാദ്, എൻ. നസറുദ്ദീൻ, എ. നിഷാദ്, ഹസനുൽ ബന്ന, സി.എ. ജോസഫ്, കെ. ഷാനവാസ്, സാദിഖ് അലി, എസ്. മുഹമ്മദ് നൂഹ്, ശ്രീജമോൾ, എം. കൃഷ്ണ, അൻഷാദ് അൻസർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.