478 വില്ലേജ് ഓഫിസുകൾ സ്മാർട്ടായി -മന്ത്രി കെ. രാജൻ
text_fieldsആലപ്പുഴ: സംസ്ഥാനത്ത് 478 വില്ലേജ് ഓഫിസുകൾ സ്മാർട്ടാക്കിത് ജനകീയ മുന്നേറ്റമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വെണ്മണി സ്മാർട്ട് വില്ലേജ് ഓഫിസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രണ്ടര വർഷത്തിനിടെ 1,53,103 പട്ടയം കൊടുത്തു. നാലുവർഷത്തിനകം പൂർത്തീകരിക്കാൻ കഴിയുന്ന വിധത്തിൽ റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽപെടുത്തി 854 കോടി രൂപ ചെലവഴിച്ച് ഡിജിറ്റൽ റീസർവേ പദ്ധതികൾക്ക് തുടക്കമിട്ടു.
ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സർക്കാർ സംവിധാനങ്ങൾ മികച്ചതാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ജോണ്‍ വി. സാമുവല്‍, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോള്‍, ജില്ല പഞ്ചായത്തംഗം മഞ്ജുളാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ജെബിന് പി. വർഗീസ്, ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ ജി. നിര്‍മല്‍കുമാര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.