നാലുവര്‍ഷത്തിനുള്ളില്‍ 517 പാലം പുനര്‍നിര്‍മിച്ചു –മന്ത്രി ജി. സുധാകരന്
text_fieldsആലപ്പുഴ: നാലുവര്‍ഷത്തിനുള്ളില്‍ ഈ സർക്കാർ 514 പാലം പുനര്നിര്മിെച്ചന്നും അതില്‍ 400 എണ്ണവും പുതുതായി രൂപകൽപന ചെയ്തതാണെന്നും മന്ത്രി ജി. സുധാകരന്. ജില്ലയില്‍ 1303 കോടിയുടെ പാലങ്ങളാണ് നിര്‍മിച്ചു കൊണ്ടിരിക്കുന്നതെന്ന് പുതുതായി നിര്‍മിക്കുന്ന നാല്പാലത്തിെൻറ നിര്‍മാണോദ്ഘടനം നിര്‍വഹിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതല്‍ പാലങ്ങളും കുട്ടനാട്ടിലാണ്. 117 കോടി മുടക്കി 12 പാലമാണ് നിര്‍മിക്കുന്നത്. ചെങ്ങന്നൂരില്‍ 106 കോടി മുടക്കി എട്ട് പാലങ്ങളും ആലപ്പുഴയില്‍ 168 കോടി മുടക്കിയുമാണ് നിര്‍മിക്കുന്നത്.അമ്പലപ്പുഴ മണ്ഡലത്തിലെ വാടക്കനാലും കമേഴ്സ്യല്‍ കനാലും ബന്ധിപ്പിക്കുന്ന നാല്പാലം നിലവിെല മൂന്നുപാലങ്ങള്ക്ക് പകരമാണ് പുനര്‍നിര്‍മിക്കുന്നത്.
നിലവിലെ മുപ്പാലത്തിന് അഞ്ച് മീറ്റര്‍ വീതിയും 22 മീറ്റര്‍ നീളവുമാണ് ഉള്ളത്. 23 മീറ്റര്‍ നീളവും 7.50 മീറ്റര്‍ കാരേജ് വിഡ്ത്തും ഉള്ള മൂന്ന് പാലങ്ങളും 26 മീറ്റര്‍ നീളവും 7.50 മീറ്റര്‍ കാരേജ് വിഡ്ത്തും ഉള്ള ഒരു പാലവും ഇരുവശങ്ങളിലെ ഫുട്പാത്തും ഉള്‍പ്പെടുന്നതാണ് പുതിയ പാലത്തിെൻറ ഡിസൈന്‍.
17.44 കോടി മുതല്‍മുടക്കിലാണ് നിര്‍മാണം. ഓവല്‍ മാതൃകയില്‍ പാലങ്ങളുടെ മധ്യഭാഗത്തെ ബന്ധിപ്പിച്ചുകൊണ്ട് ലാന്‍ഡ്സ്കേപ്പും രാത്രികാലങ്ങളില്‍ പാലത്തിന് ആവശ്യമായ വെളിച്ചം നല്‍കുന്നതിന് സൗരോര്‍ജ ലൈറ്റുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുപ്പാലത്തിന് സമീപം നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി അധ്യക്ഷത വഹിച്ചു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.ആര്. മഞ്ജുഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് എൻജിനീയര്‍ എസ്. മനോമോഹന്‍, മത്സ്യഫെഡ് ചെയര്മാന് പി.പി. ചിത്തരഞ്ജന്, ജില്ല െപാലീസ് മേധാവി പി.എസ്. സാബു, എക്സിക്യൂട്ടിവ് എൻജിനീയര്‍ ഡോ. എ. സിനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
പരിപാടി നിശ്ചയിച്ചതിലും നേരേത്ത നടത്തിയതിനാൽ വാർഡ് കൗൺസിലർ എ.എം. നൗഫലിന് പങ്കെടുക്കാനായില്ല. 2017ൽ ഡി.ടി.പി.സിയുടെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യാൻ മന്ത്രി സുധാകരൻ എത്തിയപ്പോൾ നൗഫലാണ് മുപ്പാലത്തിെൻറ ശോച്യാവസ്ഥ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.