കുട്ടനാട്ടില്‍ 56 കോടിയുടെ കൃഷിനാശം
text_fieldsആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് ഇ-ടോയ്ലെറ്റുകള് അടക്കമുള്ളവ സ്ഥാപിക്കാന്‍ നിർദേശം നല്കി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
സ്ഥിതിഗതികള്‍ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിർദേശം നല്‍കിയത്. ജാഗ്രത തുടരണമെന്നും വീണ്ടും ജലനിരപ്പ് ഉയരാനുള്ള സാധ്യത തള്ളിക്കളയരുതെന്നും മന്ത്രി പറഞ്ഞു.
കുട്ടനാട്ടില്‍ 56 കോടിയുടെ കൃഷി നാശമാണ് ഉണ്ടായത്. മട വീണ് 63.5 ലക്ഷത്തിെൻറയും മടകവിഞ്ഞ് വെള്ളമൊഴുകി 88 ലക്ഷത്തിെൻറയും നഷ്ടവും ഉണ്ടായി.
കുടിവെള്ളം എത്തിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് നിർദേശം നല്കി. കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ബോട്ടുകള്‍, വാട്ടര്‍ ആംബുലന്‍സ്, ബാര്‍ജുകള്‍, ടോറസ് ലോറികള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
കുട്ടനാട്ടില്‍ ക്വാറൻറീനില്‍ ഇരുന്ന മുഴുവന്‍ ആളുകളെയും ആര്.ടി.പി.സി.ആര് പരിശോധന നടത്തി കോവിഡ് നെഗറ്റിവ് ആയവരെ പുറത്ത് വിടുകയും അല്ലാത്തവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
ആര്‍ക്കെങ്കിലും രോഗലക്ഷണം കാണിക്കുകയാണെങ്കില്‍ അവരെ പാര്‍പ്പിക്കാനായി പ്രത്യേകം ശുചിമുറി സൗകര്യമുള്ള കെട്ടിടങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
തോട്ടപ്പള്ളി പൊഴിമുഖത്ത് അടിയുന്ന മണല്‍ നീക്കാൻ ആവശ്യത്തിന് യന്ത്രങ്ങള്‍ വിന്യസിക്കണമെന്ന് എ.എം. ആരിഫ് എം.പി നിർദേശം നല്കി.
ഓണ്‍ലൈനായി നടത്തിയ മീറ്റിങ്ങില്‍ എം.എല്‍.എമാരായ സജി ചെറിയാന്, ആര്. രാജേഷ്, ഷാനിമോള്‍ ഉസ്മാന്, യു. പ്രതിഭ, കലക്ടര്‍ എ. അലക്സാണ്ടര്‍, സബ് കലക്ടര്‍ അനുപം മിശ്ര, എ.ഡി.എം ജെ. മോബി, െഡപ്യൂട്ടി കലക്ടര്‍മാരായ ആശ സി. എബ്രഹാം, എസ്. സന്തോഷ്കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.