കൊല്ലകടവില്‍ 16കാരനും 66കാരിക്കും തെരുവുനായുടെ കടിയേറ്റു
text_fieldsചെങ്ങന്നൂർ: ചെറിയനാട് ഗ്രാമപഞ്ചായത്തിലെ കൊല്ലകടവില്‍ 16കാരനും 66 കാരിക്കും നിരവധി വീടുകളിലെ വളർത്തുമൃഗങ്ങൾക്കും തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റു.കൊല്ലകടവ് തോണ്ടലില്‍ തെക്കേതില്‍ വീട്ടിൽ ബാദുഷ ഷാജന് (16) , കൊല്ലകടവ് കലാഭവനിൽ മണിയമ്മ (66) എന്നിവർക്കാണ് പരിക്കേറ്റത്.
നിരവധി വളര്‍ത്തുമൃഗങ്ങളെയും നായ് കടിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബാദുഷക്ക് കടിയേറ്റത്. വീടിനുമുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം.
ബാദുഷയുടെ കൈവെള്ളയുടെ അകത്തും പുറത്തും തോളിന് താഴെയും കടിയേറ്റു. ദേഹമാസകലം മാന്തുകയും ചെയ്തു. മണിയമ്മയെ വൈകീട്ട് അഞ്ചോടെയാണ് കടിച്ചത്.
ഇവരുടെ കൈക്കും പുരികത്തിന് താഴെയും മുറിവേറ്റു. ഇരുവരും മാവേലിക്കര ജില്ല ആശുപത്രിയില്‍ ചികിത്സതേടി. പ്രതിരോധ കുത്തിവെപ്പ് മരുന്ന് ഇല്ലാത്തതിനാൽ പുറത്തുനിന്ന് വാങ്ങുകയായിരുന്നുവെന്ന് പഞ്ചായത്ത് അംഗം ബിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.