Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരത്തിൽ...

നഗരത്തിൽ മാലിന്യക്കൂമ്പാരത്തിന്​ തീപിടിച്ചു

text_fields
bookmark_border
burnt
cancel
camera_alt

ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക്​ സ​മീ​​പ​ത്തെ കെ​ട്ടി​ട​ത്തി​ന്​

പി​ന്നി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​ൽ​ പ​ട​ർ​ന്ന തീ ​

അ​ഗ്നി​ര​ക്ഷാ​സേ​ന കെ​ടു​ത്തു​ന്നു

ആ​ല​പ്പു​ഴ: ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ കെ​ട്ടി​ട​ത്തി​നോ​ട്​ ചേ​ർ​ന്ന്​ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന്​ തീ​പി​ടി​ച്ചു. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക്​ എ​തി​ർ​വ​ശ​ത്തെ ഐ.​സി.​ഐ.​സി.​ഐ ബാ​ങ്ക്​ കെ​ട്ടി​ട​ത്തി​ന്​ പി​ന്നി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​നാ​ണ്​ തീ​പി​ടി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​​ലെ 9.45നാ​ണ്​ സം​ഭ​വം. ഒ​രാ​ൾ​പൊ​ക്ക​ത്തി​ൽ മ​തി​ലി​നോ​ട്​ ചേ​ർ​ന്ന മാ​ലി​ന്യ​ത്തി​നാ​ണ്​ തീ​പി​ടി​ച്ച​ത്. ​​ അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി​യാ​ണ്​ തീ​കെ​ടു​ത്തി​യ​ത്. ​കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ മാ​ലി​ന്യ​നി​ക്ഷേ​പ​മാ​യി​രു​ന്നു ഏ​റെ​യും. ആ​ളി​പ്പ​ട​ർ​ന്ന തീ ​സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക്​ പ​ട​രാ​തി​രി​ക്കാ​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സ​ഹാ​യ​ക​ര​മാ​യി.

അ​ഗ്നി​ര​ക്ഷാ​സേ​ന ഗ്രേ​ഡ് അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ എം.​എ​ൻ വേ​ണു​ഗോ​പാ​ൽ, ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ വി. ​സ​ന്തോ​ഷ്‌, ഷു​ഹൈ​ബ്, ഷാ​ജ​ൻ കെ. ​ദാ​സ്, ജോ​ബി​ൻ വ​ർ​ഗീ​സ്, കെ.​ബി. ഹാ​ഷിം, പി.​പി. പ്ര​ശാ​ന്ത്, കെ.​എ​സ്. ആ​ന്റ​ണി, എ​ച്ച്. പ്ര​ശാ​ന്ത്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ ശ്രീ​ജി​ത്ത്‌, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurntAlappuzha NewsGarbage Dump
News Summary - A garbage dump caught fire in the city
Next Story