71 വർഷം പഴക്കമുള്ള ഓർമകളുമായി കൈയെഴുത്ത് മാസിക
text_fieldsചാരുംമൂട്: പഴമയുടെ ഓർമകളുമായി എഴുപത്തിയൊന്ന് വർഷം പഴക്കമുള്ള കൈയെഴുത്ത് മാസിക. ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാല 1952 സ്വാതന്ത്ര്യദിന വിശേഷാൽ പതിപ്പായി പ്രസിദ്ധീകരിച്ച ''കല'' എന്ന കൈയെഴുത്ത് മാസികയാണ് പുതുമ നഷ്ടപ്പെടാതെ ഇന്നും കാത്തു സൂക്ഷിക്കുന്നത്. അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ നേതൃത്വത്തിൽ ആയിരുന്നു മാസിക പ്രസിദ്ധീകരിച്ചത്.
അക്കാലത്തെ വിദ്യാർഥികളുടെ കലാവാസനകൾ പ്രകടമാക്കുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് മാസിക തയാറാക്കിയത്.
ഇല്ലായ്മയിൽനിന്നും അക്ഷര സ്നേഹികൾ തുടക്കം കുറിച്ച ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട ഗ്രന്ഥശാലയാണ് ജനത. സാംസ്കാരിക ചരിത്രമുറങ്ങുന്ന ഗ്രന്ഥശാല 1946ൽ സ്വാതന്ത്ര്യ സമര സേനാനി എം.എൻ. ഗോവിന്ദൻ നായരാണ് ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.