ബൈപാസിൽ അപകടം തുടർക്കഥ; ഇതുവരെ പൊലിഞ്ഞത് നാലു ജീവൻ
text_fieldsആലപ്പുഴ: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം തുറന്ന ബൈപാസിൽ അപകടം തുടർക്കഥയാകുന്നു. ഏഴുമാസത്തിനിടെ നാലുപേരുടെ ജീവനാണ് പൊലിഞ്ഞത്. വിവിധ അപകടങ്ങളിൽ 20ലേറെ പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ ജീവൻ അപഹരിച്ച കാറുകൾ തമ്മിലുള്ള കൂട്ടിയിടിയാണ് ഏറ്റവും ഒടുവിലത്തേത്. അപകടത്തിൽ എറണാകുളം ചെല്ലാനം സ്വദേശി ബാബു (40), മരട് സ്വദേശി സുനിൽകുമാർ (40) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശികളായ മിൽട്ടൻ (43), ജോസഫ് (32) എന്നിവരുടെ നില ഗുരുതരമാണ്.
ജനുവരി 28ന് ബൈപാസ് തുറന്നതിനു തൊട്ടുപിന്നാലെ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടപരമ്പരക്ക് തുടക്കമിട്ടത്. പിന്നാലെ ചെറുതും വലുതുമായി നിരവധി അപകടങ്ങൾക്ക് സാക്ഷ്യയായെങ്കിലും മേൽപാലത്തിൽ ആദ്യജീവൻ പൊലിഞ്ഞത് ഏപ്രിലിലാണ്. അന്ന് മാളികമുക്ക് ബൈപാസ് േമൽപാലത്തിൽ മിനിലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാർ യാത്രികനായ കളപ്പുര വാർഡിൽ ആൻറണിയുടെ മകൻ ആഷ്ലിൻ ആൻറണിയുടെ (26) ജീവനാണ് പൊലിഞ്ഞത്. ഒപ്പമുണ്ടായിരുന്ന ജിഷ്ണുവിനും (24) പരിക്കേറ്റിരുന്നു.
ഇതിനു പിന്നാലെ ബൈപാസിൽ കളർകോട് ഭാഗത്ത് സെക്രേട്ടറിയറ്റ് അണ്ടർ സെക്രട്ടറി ബൈക്ക് അപകടത്തിൽ മരിച്ചതും വേദനയായി. ജോലികഴിഞ്ഞ് മടങ്ങിയ നീർക്കുന്നം കളപ്പുരക്കൽ ഗോപാലകൃഷ്ണെൻറ മകൻ സുധീഷാണ് (48) മരിച്ചത്.
ബൈപാസ് ആരംഭിക്കുന്ന കൊമ്മാടിയിലാണ് അപകടങ്ങൾ പെരുകുന്നത്. ദീർഘദൂരമടക്കമുള്ള വാഹനയാത്രക്കാരുടെ ആശയക്കുഴപ്പമാണ് പ്രധാനവില്ലൻ. ദേശീയപാതയിൽനിന്ന് ബൈപാസിലേക്ക് പ്രവേശിക്കാൻ ഏർപ്പെടുത്തിയ സംവിധാനത്തിെൻറ അശാസ്ത്രീയതയാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.
ഉദ്ഘാടന ദിവസം മേൽപാലത്തിൻ കാറുകൾ കൂട്ടിയിടിച്ചിരുന്നു. പിന്നാലെ തടി കയറ്റിവന്ന ലോറി കൊമ്മാടിയിലെ ടോൾ ബൂത്ത് തകർത്താണ് പാഞ്ഞത്. അഞ്ച് ബൂത്തിൽ ഒരെണ്ണം തകർത്ത് കടന്നുപോയ ലോറി പിന്നീട് സി.സി ടി.വി ദൃശ്യ-ങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.
ആഗസ്റ്റിെൻറ തുടക്കത്തിലും അപകടത്തിന് കുറവുണ്ടായില്ല. ബൈക്കിൽ കാറിടിച്ചും ഇരവുകാട് ഭാഗത്ത് കാർ കോൺക്രീറ്റ് കുറ്റിയിൽ ഇടിച്ച് മറിഞ്ഞുമായിരുന്നു അപകടം.
ബൈപാസിൽനിന്ന് ചങ്ങനാശ്ശേരി ജങ്ഷനിലേക്ക് തിരിയുന്ന റോഡിലായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ കാർ റോഡരികിലെ ൈമൽകുറ്റിയിൽ ഇടിച്ച് മൂന്നുതവണയാണ് മലക്കം മറിഞ്ഞത്.
ഇതിനിടെ, കാറിെൻറ ഡീസൽ ടാങ്ക് ചോർന്ന് റോഡിലേക്ക് പരന്നൊഴുകി ബൈക്ക് യാത്രികന് തെന്നിവീണും പരിക്കേറ്റു. അതിനുശേഷം കാറുകൾ കൂട്ടിയിടിച്ചും സൈക്കിൾ യാത്രികനെ ഇടിച്ച് വാഹനം നിർത്താതെ പോയതും പ്രധാന അപകടങ്ങളാണ്.
'ബൈപാസ് ബീക്കൺസ്' കാര്യക്ഷമമല്ല; അമിതവേഗം കൂടി
ആലപ്പുഴ: കൊമ്മാടി മുതൽ കളർകോട് വരെയുള്ള ബൈപാസിൽ യാത്ര സുരക്ഷിതമാക്കുന്നതിനൊപ്പം നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ പൊലീസ് ഏർപ്പെടുത്തിയ പ്രത്യേക പട്രോളിങ് സംവിധാനം 'ബൈപാസ് ബീക്കൺസ്' കാര്യക്ഷമമല്ലെന്ന് പരാതി. ബൈപാസിലൂടെ അമിതവേഗത്തിലടക്കം പായുന്ന വാഹനങ്ങളെയും 'കടൽക്കാഴ്ച' കാണാൻ അനാവശ്യമായി പാർക്ക് ചെയ്യുന്നവരെയും കൈയോടെ പിടികൂടി പിഴയടക്കം ഈടാക്കിയിരുന്നു.
ബൈപാസ് തുറന്ന ആദ്യദിനം മുതൽ മേൽപാലത്തിൽനിന്ന് കടൽക്കാഴ്ച കാണാനും സെൽഫിയെടുക്കാനും വൻതിരക്കായിരുന്നു.
ഇത് ഗതാഗതതടസ്സത്തിനും അപകടത്തിനും വഴിയൊരുക്കിയപ്പോഴാണ് പൊലീസ് പിടിമുറുക്കിയത്. മേൽപാലത്തിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് 250 രൂപ പിഴ ചുമത്തിയും ലൈസൻസ് റദ്ദാക്കിയും കാൽനട നിരോധിച്ചുമാണ് തിരക്ക് കുറച്ചത്. എന്നാൽ, പിന്നീട് കാര്യങ്ങൾ കൈവിട്ടതോടെ അമിതവേഗവും തിരക്കും വർധിച്ചു.
ബൈപാസിൽ ആവശ്യമായ അപകട സൂചന ബോർഡുകളും വേഗനിരീക്ഷണ കാമറുകളും ഇല്ലാത്തതിനാൽ രാത്രിയിൽ വലുതും ചെറുതുമായ വാഹനങ്ങൾ അമിതവേഗത്തിലാണ് ചീറിപ്പായുന്നത്. ഒറ്റവരിപ്പാതയിൽ വേഗം കുറച്ചുവരുന്നതിന് ആവശ്യമായ റിഫ്ലക്ടർ അടക്കമുള്ള സംവിധാനമില്ലാത്തതും പ്രശ്നമാണ്.
മേൽപാലത്തിൽ വലിയ അപകടമുണ്ടായാൽ അഗ്നിരക്ഷാസേനക്കും പൊലീസിനും എളുപ്പെമത്താൻ കഴിയില്ല. കൊമ്മാടി ഭാഗത്തുനിന്നാണ് ബൈപാസിലേക്ക് പ്രവേശിക്കാൻ കഴിയുന്നത്. ഇത് പലപ്പോഴും രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കും.
കാറുകൾ ബ്രേക്ക് ചെയ്തിട്ടില്ലെന്ന്
മോട്ടോർ വാഹന വകുപ്പ്
ആലപ്പുഴ: ബൈപാസിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ കാറുകൾ ബ്രേക്കിട്ട പാടുകൾ റോഡിലില്ലെന്നും പരസ്പരം കൂട്ടിയിടിച്ചതാണെന്നും മോേട്ടാർ വാഹനവകുപ്പിെൻറ കണ്ടെത്തൽ. അപകടശേഷം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് വിശദ റിപ്പോർട്ട് ആർ.ടി.ഒക്കും ട്രാൻസ്പോർട്ട് കമീഷണർക്കും കൈമാറുമെന്ന് അധികൃതർ അറിയിച്ചു. കളർകോട് ഭാഗത്തുനിന്ന് കൊമ്മാടിയിലേക്ക് വരുേമ്പാൾ മാളികമുക്ക് മേൽപാലത്തിന് മുമ്പുള്ള വളവ് പലരും ശ്രദ്ധിക്കാറില്ല. അമിതവേഗത്തിലാണ് വാഹനങ്ങൾ വരുന്നതെങ്കിൽ വളവിൽ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ഇതിനൊപ്പം ഈഭാഗത്തെ നേരിയ ഉയരവ്യത്യാസം അപകട സാധ്യത കൂട്ടും. ഇത്തരത്തിലാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.