ഐശ്വര്യകേരള യാത്ര നാളെ ജില്ലയിൽ; സമാപനം 16ന്
text_fieldsആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജില്ലയിൽ സ്വീകരണം നൽകും.
തിങ്കളാഴ്ച ൈവകീട്ട് മൂന്നിന് തണ്ണീർമുക്കത്ത് ജാഥക്ക് സ്വീകരണം നൽകും. വൈകീട്ട് നാലിന് തുറവൂർ ജങ്ഷനിലും അഞ്ചിന് ചേർത്തല മുനിസിപ്പൽ മൈതാനത്തിലും സ്വീകരണ പരിപാടി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ആലപ്പുഴ പോപ്പി ഗ്രൗണ്ടിൽ ആദ്യദിവസത്തെ സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ച രാവിലെ എട്ടിന് റോയൽ പാർക്കിൽ പ്രമുഖ വ്യക്തികളുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് പൂപ്പള്ളി ജങ്ഷൻ, ൈവകീട്ട് മൂന്നിന് ചെങ്ങന്നൂർ, നാലിന് മാവേലിക്കര, അഞ്ചിന് ഹരിപ്പാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകും. കായംകുളം എൽമെക്സസ് ഗ്രൗണ്ടിൽ ജില്ലയിലെ ഐശ്വര്യ യാത്രയുടെ സമാപനവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് എം. ലിജു, ജില്ല ചെയർമാൻ സി.കെ. ഷാജിമോഹൻ, കൺവീനർ ബി. രാജശേഖരൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.