ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്രനയത്തിനെതിരെ പ്രതിഷേധിക്കും -എ.കെ.പി.സി.ടി.എ
text_fieldsആലപ്പുഴ: എ കെ പി സി ടി എ ജില്ലാ സമ്മേളനം 6, 7 തീയതികളിൽ കായംകുളം എം.എസ് എം കോളേജിൽ നടന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഡോ. ടി. ആർ മനോജ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ. എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സർവ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും വിദ്യാഭ്യാസത്തിനൊപ്പം തൊഴിലും ഉറപ്പു വരുത്തുന്ന തരത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് പ്രൊഫ. എസ് സുരേഷ്, വൈസ് പ്രസിഡന്റ് : ഡോ. ഫറൂഖ് എസ് , പ്രിയ പ്രിയദർശൻ , സെക്രട്ടറി ഡോ. എസ് ആർ രാജീവ്, ജോ. സെക്രറി ഡോ. എ. വിനോദ് ജേക്കബ്. ട്രഷറർ ഡോ. എ ശിവപ്രസാദ് കമ്മറ്റി അംഗം : ഡോ. ബിന്ദു നായർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.