ആലപ്പുഴ ജില്ലയിൽ യാത്രാപാസിന് 4130 അപേക്ഷ; 539 എണ്ണം അനുവദിച്ചു, നിയമലംഘകരെ കണ്ടെത്താൻ ഡ്രോണും
text_fieldsആലപ്പുഴ: സമ്പൂർണ ലോക്ഡൗണിെൻറ രണ്ടാംദിനം പരിശോധനകൾ കർശനമാക്കി പൊലീസ്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ യാത്രാപാസിെൻറ അനുമതി തേടി ജില്ലയിൽ 4130 അപേക്ഷകളാണ് ലഭിച്ചത്.
ശനിയാഴ്ച അർധരാത്രിവരെയുള്ള കണക്കാണിത്. അവധിദിവസത്തെകൂടി കൂട്ടിയാൽ ഇതിലും കൂടും. മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദർശനംപോലുള്ള സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവദിക്കുന്ന യാത്രാപാസിെൻറ അപേക്ഷയിൽ 539 എണ്ണം മാത്രമാണ് അനുവദിച്ചത്. 729 എണ്ണം അനാവശ്യയാത്രയാണെന്ന് കണക്കാക്കി നിരസിച്ചു. ബാക്കിയുള്ള 2012 അപേക്ഷകളിൽ തീരുമാനമെടുത്തില്ല. മരണം, ആശുപത്രി, ദിവസവേതനക്കാർ, വീട്ടുജോലിക്കാർ അടക്കമുള്ളവർക്കാണ് ഓൺലൈൻ പാസ് അനുവദിക്കുന്നത്. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ അപേക്ഷിക്കുേമ്പാൾ രേഖെപ്പടുത്തണം. ഇത് പരിശോധിച്ച് അനുമതി ലഭിക്കും. അപേക്ഷകെൻറ മൊബൈലിലേക്ക് ഒ.ടി.പി വരുന്നതിനൊപ്പം അനുമതിപത്രവും കിട്ടും. ഇത് ഉപയോഗിച്ചാണ് ഇനിയുള്ള ദിവസങ്ങളിലെ യാത്ര നടത്താനാകൂ.
അതിർത്തിയിലും പ്രധാന ജങ്ഷനിലും പൊലീസിനെ പിക്കറ്റിങ് ഏർെപ്പടുത്തിയാണ് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നത്. ഇത്തരത്തിൽ ഒമ്പത് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ജില്ലയിൽ നിരത്തിലിറങ്ങിയ 7609 വാഹനങ്ങൾ പരിശോധിച്ചു.
വരുംദിവസങ്ങളിൽ ജില്ല ഭരണകൂടവും പൊലീസും പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. പാൽ, പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിക്കുക. വഴിയോരകച്ചവടങ്ങൾ പൂർണമായും നിരോധിച്ചിട്ടുണ്ട്. എല്ലാവരും വീട്ടിൽ തന്നെയിരിക്കണം. സാധനങ്ങൾ വാങ്ങുന്നതിന് ഓൺലൈൻ ഡെലിവറി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. ആരാധനലായങ്ങൾ പൂർണമായും അടഞ്ഞുകിടക്കുന്നതിൽ മതപരമായ ചടങ്ങുകൾ നിർവഹിക്കാൻ പുറത്തിറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണിെൻറ രണ്ടാംദിനത്തിലും നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം വീട്ടിലിരുന്നു. സത്യവാങ്മൂലം കൈയിൽ കരുതിയും എഴുതിനൽകിയുമാണ് അത്യാവശ്യക്കാർ പുറത്തിറങ്ങിയത്. കടകേമ്പാളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളും ഓട്ടോ-ടാക്സികളും നിരത്തിലിറങ്ങിയില്ല. ഓക്സിജൻ സിലിണ്ടർ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള് സ്റ്റിക്കര് പതിച്ച് യാത്ര നടത്തി. കണ്ടെയ്ൻമെൻറ് സോണിലടക്കം പൊലീസിെൻറ കർശന നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.
കോവിഡ് ലംഘനം നിരീക്ഷണത്തിന് ഡ്രോണും
ആലപ്പുഴ: സമ്പൂർണ ലോക്ഡൗൺ ലംഘനം പരിശോധിക്കാൻ ഡ്രോൺ നിരീക്ഷണ സംവിധാനമൊരുക്കി പൊലീസ്. കൂടുതൽ പട്രോളിങ് വാഹനങ്ങളും ഏർപ്പെടുത്തി. മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും കൂടുതൽ ചെക്കിങ് പോയൻറുകളുണ്ടാകും.
സെക്ടറൽ മജിസ്ട്രേറ്റ്, മൊബൈൽ പട്രോൾ, ബൈക്ക് പട്രോൾ, ഫുട്ട് പട്രോൾ, ജനമൈത്രി ബീറ്റ് ഉദ്യോഗസ്ഥർ എന്നിവർ ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിക്കണം. ലംഘനം കണ്ടാൽ നിയമ നടപടി സ്വീകരിക്കും. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് നേരിട്ട് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ലോക്ഡൗൺ ലംഘനത്തിന് 24 മണിക്കൂറിനുള്ളിൽ 42 കേസുകളിലായി 23 പേർ അറസ്റ്റിലായി. ക്വാറൻറീൻ ലംഘിച്ചതിന് 10 പേർക്കെതിരെയും മാസ്ക് ധരിക്കാത്തതിന് 762 പേർക്കെതിരെയും സാമൂഹികഅകലം പാലിക്കാത്തതിന് 633 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 23,890 പേരെ താക്കീത് നൽകി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.