പുതുവത്സര വിരുന്നൊരുക്കി ആലപ്പുഴ ബീച്ച്
text_fieldsആലപ്പുഴ: പുതുവത്സരത്തെ വരവേൽക്കാൻ മോടിയോടെ കാത്തിരിക്കുകയാണ് ആലപ്പുഴ ബീച്ച്. സംഗീതം, നൃത്തം, ഗെയിംസ്, ഭക്ഷണ വിഭവങ്ങൾ, വിനോദങ്ങൾ എന്നിവയുടെ കലവറയാണ് ഇവിടം. ആഴക്കടലിലെ അത്ഭുതക്കാഴ്ചകളും അന്റാർട്ടിക്കയിലെ അന്തരീക്ഷ കാഴ്ചകളുമൊരുക്കി മറൈൻ എക്സ്പോയും വിവധയിനം വിനോദങ്ങളുമായി അമ്യൂസ്മെന്റ് പാർക്ക് കൂടെ ചേരുന്നതോടെ പുതുവത്സരഘോഷത്തിന് വമ്പൻ വൈബിനുള്ളതെല്ലാം ബീച്ചിലുണ്ട്.
ബീച്ച് ഫെസ്റ്റിൽ കലാകായിക മത്സരങ്ങൾ, ഗാനമേളകൾ, നാടൻ പാട്ടുകൾ, ഫ്യൂഷൻ ചെണ്ടമേളങ്ങൾ, മ്യൂസിക് ബാൻഡ് പരിപാടികൾ, മെഗാ ഷോകൾ തുടങ്ങി എല്ലാ പ്രായക്കാർക്ക് വേണ്ടിയുമുള്ള അനേകം വിനോദ പരിപാടികളാണുള്ളത്. വെള്ളിയാഴ്ച ആരംഭിച്ച ഫുഡ് ഫെസ്റ്റും സന്ദർശകർക്ക് വിരുന്നായി. ഗാനമേളകൾ, നാടൻ പാട്ടുകൾ, ഫ്യൂഷൻ ചെണ്ടമേളങ്ങൾ, മ്യൂസിക് ബാൻഡ് പരിപാടികൾ തുടങ്ങിയ വിവിധമായ കലാപരിപാടികളുമുണ്ട്. ഞായറാഴ്ച താമരശ്ശേരി ചുരം ബാൻഡ് അവതരിപ്പിച്ച പരിപാടി ആയിരുന്നു പ്രധാന ആകർഷണം.
നാവിൽ കൊതിയൂറും വിഭവങ്ങളാൽ സമ്പുഷ്ടമാണ് ഫുഡ് ഫെസ്റ്റ്. വഴിയോരങ്ങളിൽ ഐസ്ക്രീം, ബജി, പാനിപ്പൂരി തുടങ്ങി യുവാക്കളുടെ ഇഷ്ടവിഭവങ്ങൾ സുലഭമാണ്.
ഡ്രാഗൺ റൈഡ്, മരണക്കിണർ, ജയന്റ് വീൽ എന്നിങ്ങനെ വിവിധ രൂപത്തിലുള്ള കുട്ടികളെയും മുതിർന്നവരെയും ആസ്വദിപ്പിക്കുന്ന അനേകം റൈഡുകളുമുണ്ട്. സീ വേൾഡ് എക്സ്പോയിൽ ഒരു ഇഗ്ലുവിനുള്ളിൽ അഞ്ച് പ്രൊജക്ടറുകളുടെ സഹായത്തോടെ ത്രീഡി എഫക്ടോടു കൂടിയ 360 ഡിഗ്രി റിയാലിറ്റി എക്സ്പോ സജ്ജമാക്കിയിരിക്കുന്നു. ഈ എക്സ്പോ സന്ദർശകരെ മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോകും. സന്ദർശകർക്ക് വി.ആർ ഹെഡ്സെറ്റുകൾ ഉപയോഗിച്ച് മാത്രം കാണാൻ പറ്റുന്ന 360 ഡിഗ്രിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ദൃശ്യവിരുന്ന് ഇവിടെ നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കുന്നു. 100 രൂപയാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.