ആലപ്പുഴ ഇനി ശുചിത്വനഗരം
text_fieldsആലപ്പുഴ: ആലപ്പുഴ ഇനി ശുചിത്വനഗരം. നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ നഗരമായി ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പ്രഖ്യാപിച്ചു.
ശുചിത്വ മിഷെൻറയും ഹരിത കേരള മിഷെൻറയും ശുചിത്വ പ്രഖ്യാപനത്തിനുള്ള മനദണ്ഡങ്ങളിൽ 93 മാർക്ക് നേടിയാണ് ആലപ്പുഴ മറ്റ് ജില്ലകൾക്കും നഗരങ്ങൾക്കും മാതൃകയായത്. ശുചിത്വ പ്രഖ്യാപനത്തിന് 60 മാർക്ക് ലഭിച്ചാൽ മതി.
ഉറവിടമാലിന്യ സംസ്കരണം, ഹരിത കർമസേന പ്രവർത്തനം, പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ്, പൊതു ശൗചാലയങ്ങളുടെ ഉപയോഗം, പ്ലാസ്റ്റിക് നിരോധനം, പൊതുനിരത്തുകളുടെ വൃത്തി, മാലിന്യം വലിച്ചെറിയുന്നവർക്കുള്ള പിഴയീടാക്കൽ എന്നിവ അടിസ്ഥാനമാക്കിയാണ് 93 മാർക്ക് ലഭിച്ചത്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിരവധി അവാർഡുകൾ നഗരസഭക്ക് ലഭിച്ചിട്ടുണ്ട്. 2016ൽ ഇന്ത്യയിലെ ക്ലീൻ സിറ്റിയായി ആലപ്പുഴയെ സെൻറർ ഫോർ സയൻസ് ആൻഡ് എൻവയൺമെൻറ് തെരഞ്ഞെടുത്തിരുന്നു.
കേരള സർക്കാറിെൻറയും മലിനീകരണ നിയന്ത്രണ ബോർഡിെൻറയും പുരസ്കാരങ്ങളും ആലപ്പുഴയെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ശുചിത്വ നഗരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സ്വച്ഛ് സർവേ ക്ഷൺ മത്സരത്തിലും ആലപ്പുഴ മുന്നിലെത്തിയിരുന്നു.
ലോക ബാങ്കിൽനിന്ന് ലഭിക്കുന്ന 30.3 കോടി ഉപയോഗിച്ച് നഗരം കൂടുതൽ നവീനമാക്കുമെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ നഗരസഭ ഉപാധ്യക്ഷ ജ്യോതിമോൾ, കൗൺസിലർമാരായ എ.എ. റസാഖ്, ബഷീർ കോയാപറമ്പിൽ, ബിന്ദു തോമസ്, മോളി ജേക്കബ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.