ഉണർവോടെ കലാലയങ്ങൾ
text_fieldsആലപ്പുഴ: നീണ്ടനാളത്തെ ഇടവേളക്ക് അവധിനൽകി കലാലയത്തിൽ വിദ്യാർഥികെളത്തി. ഓൺലൈൻ പഠനത്തിനുശേഷം ക്ലാസിെലത്തിയ ഇവരെ ആദ്യദിനം വരവേറ്റത് പ്രാക്ടിക്കൽ പരീക്ഷയാണ്. ബിരുദം, ബിരുദാനന്തരം അവസാനവർഷ വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷയാണ് നടന്നത്. ചിലയിടങ്ങളിൽ പരീക്ഷയുടെ സമയക്രമത്തിന് അനുസരിച്ചാണ് ക്ലാസുകൾ ആരംഭിച്ചത്.
ആലപ്പുഴ എസ്.ഡി. കോളജിൽ ഒന്നും രണ്ടും ബിരുദ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ ക്ലാസ് മുറികൾ പലതും ഒഴിഞ്ഞുകിടന്നു. പി.ജി. ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കുറവായതിനാൽ സാമൂഹിക അകലം പാലിച്ച് ഒരു ബെഞ്ചിൽ രണ്ടുപേർ വീതം ഇരുത്തിയാണ് ക്ലാസ് നടന്നത്. രക്ഷിതാക്കളുടെ സമ്മതപത്രവും ഐ.ഡി കാർഡും പരിശോധിച്ചാണ് കുട്ടികളെ കോളജിലേക്ക് കടത്തിവിട്ടത്. തെർമൽ സ്കാനിങ്ങിന് പിന്നാലെ കൈകൾ സാനിെറ്റെസർ പുരട്ടി അണുമുക്തമാക്കി. നിർബന്ധമായും മാസ്ക് ധരിക്കണം. ഇടക്ക് മാറ്റുകയോ, കൂടെനിന്ന് ഫോട്ടോയെടുക്കുകയോ ചെയ്യരുത്. ഭക്ഷണമടക്കം ഒരുവസ്തുവും കൈമാറരുത് അധ്യാപകർ മാർഗനിർദേശം നൽകി.
പാഠഭാഗങ്ങൾ കേട്ടും എഴുതിയും അകലംപാലിച്ച് സൗഹൃദം പുതുക്കിയുമാണ് അവർ കലാലയത്തിൽ മണിക്കൂറുകൾ ചെലഴിച്ചത്. വിവിധ ക്ലാസുകളിലായി 80 ശതമാനം കുട്ടികൾ ഹാജരായെന്ന് അധികൃതർ അറിയിച്ചു. ഇതിനൊപ്പം കോളജിെൻറ ഹോസ്റ്റലുകളും സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളും തുറന്നു.
ആലപ്പുഴയിൽ വനിത കലാലയമായ സെൻറ് ജോസഫ്സ് കോളജിൽ ആദ്യദിനം 400പേരാണ് എത്തിയത്. കേരള യൂനിവേഴ്സിറ്റിയുടെ ബി.എസ്സി സയൻസ് ബാച്ചിലടക്കം അവസാനവർഷത്തെ പ്രാക്ട്രിക്കൽ പരീക്ഷയെഴുതാനാണ് കൂടുതൽ പേരും എത്തിയത്. ഓൺലൈൻ പഠനത്തിനുശേഷമുള്ള പ്രാക്ടിക്കലിന് 172 വിദ്യാർഥികൾ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.30 വരെയായിരുന്നു പരീക്ഷ. ഇതിനൊപ്പം ഡിഗ്രി അവസാന രണ്ട് സെമസ്റ്റർ വിദ്യാർഥികൾക്കും പി.ജി വിദ്യാർഥികൾക്കുമാണ് ക്ലാസ് തുടങ്ങിയത്. പരീക്ഷക്കുശേഷം ആർട്സ് വിഷയത്തിലെ കുട്ടികൾക്ക് ക്ലാസ് തുടങ്ങും. അതുവരെ അവർക്ക് ഓൺലൈനിലൂടെയുള്ള പഠനം തുടരും. കോവിഡ് പ്രതിസന്ധിയിൽ പാതിവഴിയിലെത്തിയ പഠനം അധ്യാപകരുടെ സാന്നിധ്യത്തിൽ പുനരാരംഭിച്ചതിെൻറ സന്തോഷത്തിലാണ് പലരും കാമ്പസ് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.