'പ്രിയപ്പെട്ട കുട്ടികളേ, നന്നായി പഠിക്കുകയും കളിക്കുകയും വേണം. പക്ഷേ..' വീണ്ടും കുട്ടികൾക്കുള്ള കുറിപ്പുമായി ആലപ്പുഴ കലക്ടർ
text_fieldsആലപ്പുഴ: സ്കൂൾ അവധി സംബന്ധിച്ച ഫേസ്ബുക് പോസ്റ്റ് വഴി കുട്ടികളുടെ മനം കവർന്ന ആലപ്പുഴ കലക്ടർ കൃഷ്ണ തേജ വീണ്ടും കുട്ടിക്കൂട്ടത്തോട് സംവദിച്ച് ഫേസ്ബുക്കിൽ. ഇത്തവണ എലിപ്പനിയെ കുറിച്ചാണ് കുറിപ്പ്.
എല്ലാവരും നന്നായി പഠിക്കുകയും കളിക്കുകയും ചെയ്യണമെന്നും പക്ഷെ, വെള്ളം ഇറങ്ങിയതിനാൽ എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ് എന്നും കുറിപ്പിൽ പറയുന്നു. അതുകൊണ്ട് ഈ കാര്യത്തിൽ എല്ലാവരുടേയും പ്രത്യേകം ശ്രദ്ധ വേണം. ആരും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുകയോ കളിക്കുകയോ ഒന്നും ചെയ്യരുതേ.. കളിച്ചു കഴിഞ്ഞാൽ ഉടൻ കെയ്യും കാലും സോപ്പുപയോഗിച്ച് കഴുകണം. ശരീരത്തിൽ മുറിവ് ഒന്നുമില്ലെന്ന് പ്രത്യേകം ഉറപ്പാക്കണം -കലക്ടർ സ്നേഹത്തോടെ പറയുന്നു.
കലക്ടറുടെ ഫേസ്ബുക് പോസ്റ്റിൽ നിന്ന്:
പ്രിയപ്പെട്ട കുട്ടികളേ,
അവധിയൊക്കെ കഴിഞ്ഞ് സ്കൂളിൽ തിരിച്ചെത്തി കൂട്ടുകാരൊക്കെ ആയിട്ട് അടിച്ചു പൊളിക്കുവാണല്ലേ? എല്ലാവരും നന്നായി പഠിക്കുകയും കളിക്കുകയും വേണം കേട്ടോ...
പക്ഷെ വെള്ളമൊക്കെ ഇറങ്ങിയത് കൊണ്ട് എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഈ കാര്യത്തിൽ എല്ലാവരുടേയും പ്രത്യേകം ശ്രദ്ധ വേണം..!!!
ആരും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുകയോ കളിക്കുകയോ ഒന്നും ചെയ്യരുതേ. കളിച്ചു കഴിഞ്ഞാൽ ഉടൻ കെയ്യും കാലും സോപ്പുപയോഗിച്ച് കഴുകണം. ശരീരത്തിൽ മുറിവ് ഒന്നുമില്ലെന്ന് പ്രത്യേകം ഉറപ്പാക്കണം...
എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും വളരണമെന്നാണ് എൻറെ ആഗ്രഹം കേട്ടോ,
ഒരുപാട് സ്നേഹത്തോടെ 😍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.