ഇത് ഭിന്നശേഷി മാതൃക; ഒന്നാമതായി ആലപ്പുഴ ജില്ല പഞ്ചായത്ത്
text_fieldsആലപ്പുഴ: സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ജില്ല പഞ്ചായത്തിനുള്ള പുരസ്കാരം ആലപ്പുഴക്ക്. ജില്ലയിൽ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയൊരുക്കി അവരുടെ വിദ്യാഭ്യാഭാസവും തൊഴിലധിഷ്ഠിതവുമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നടപ്പാക്കിയ മാതൃകപ്രവർത്തനങ്ങൾക്കാണ് സാമൂഹികനീതി വകുപ്പിന്റെ പുരസ്കാരം കിട്ടിയതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി 15 ഭിന്നശേഷിക്കാരെ തുല്യതാപരീക്ഷ എഴുതിച്ചുവെന്നതാണ് ഇതിൽ പ്രധാനം. ഇതിനൊപ്പം ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളും നേട്ടത്തിന്റെ പട്ടികയിൽ ഇടംനേടി. അപേക്ഷ നൽകിയ എല്ലാവരെയും പരിഗണിച്ചായിരുന്നു സ്കോർഷിപ്പ് വിതരണം. ചലനശേഷി നഷ്ടമായ 64 പേരെ കൈപിടിച്ചുയർത്തിയതും കേരളം കണ്ടുപഠിക്കേണ്ട മാതൃകയാണ്. വൈകല്യം ബാധിച്ച് വീട്ടകങ്ങളിൽ ഒതുങ്ങേണ്ടവർക്ക് പൊതുവിടങ്ങളിൽ സഞ്ചരിക്കാൻ അവസരമൊരുക്കി സ്വയം പ്രവർത്തിക്കാൻ കഴിയുന്ന ഇലക്ട്രോണിക്സ് വീൽചെയറുകളാണ് നൽകിയത്. 1,21,000 രൂപയോളം വിലവരുന്ന വീൽചെയർ 64 പേർക്ക് ഗുണകരമായി.
55 പേർക്ക് ഡൈസ്വീൽ ഘടിപ്പിച്ച മുച്ചക്രവാഹനങ്ങളും നൽകി. പരിശീലനം പൂർത്തിയാക്കിയവർക്ക് കമ്പ്യൂട്ടറും വാങ്ങി നൽകിയതോടെ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി പലർക്കും സാധ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.