ആലപ്പുഴ ജില്ല പഞ്ചായത്ത് ഉപെതരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്
text_fieldsഅരൂർ: ജില്ല പഞ്ചായത്ത് അരൂർ ഡിവിഷനിലെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. വെള്ളക്കെട്ടും റോഡുകളുടെ തകർച്ചയുമാണ് വോട്ടർമാരുടെ പ്രധാന പ്രശ്നങ്ങൾ.
വോട്ടർമാരെ കൂട്ടമായി കിട്ടുന്ന തൊഴിൽ ശാലകളിലും തൊഴിലുറപ്പിടങ്ങളിലും സംസ്ഥാന സർക്കാറിെൻറ വികസന പ്രവർത്തനങ്ങളും അരൂരിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവൃത്തികളും വിശദീകരിക്കാറുണ്ടെങ്കിലും ഒറ്റക്ക് കാണുന്ന വോട്ടർമാരോട് വോട്ട് ചോദിക്കുമ്പോൾ പ്രധാന പരാതി വെള്ളക്കെട്ടിെൻറ പ്രശ്നമാണെന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി അനന്തു രമേശ് പറയുന്നു. അരൂർ അമ്മനേഴം പരിസരത്ത് റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വിലക്കയറ്റം, ഗ്യാസ് പെട്രോൾ ഉൽപന്നങ്ങളുടെ വില വർധനവും ജീവിതദുരിതങ്ങളും വോട്ടർമാർ വിവരിക്കാറുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമേശൻ പറഞ്ഞു. 2010 ൽ ജില്ല പഞ്ചായത്ത് മെംബറായിരിക്കെ 20 കോടിയുടെ വികസനപ്രവർത്തനങ്ങൾ അരൂരിൽ നടത്തിയിട്ടുണ്ട്. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ അടുത്തദിവസങ്ങളിൽ ഡിവിഷനിൽ പ്രചാരണം കൊഴുപ്പിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു.
കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് വാങ്ങിക്കൊടുക്കാൻ സംസ്ഥാന സർക്കാറിനും ജില്ല പഞ്ചായത്ത് അധികാരികൾക്കും താൽപര്യമില്ലെന്ന് എൻ.ഡി.എ സ്ഥാനാർഥി മണിലാൽ പറഞ്ഞു. ഒറ്റ മഴയിൽ തന്നെ വെള്ളക്കെട്ടിലാകുന്ന പ്രദേശങ്ങൾ പ്രചാരണത്തിന് പോലും വലിയ തടസ്സമാണ് ഉണ്ടാക്കുന്നതെന്നും മണിലാൽ ചൂണ്ടിക്കാട്ടി. പ്രചാരണത്തിെൻറ രണ്ടാം റൗണ്ട് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുവലതു മുന്നണികൾ. എല്ലാം മുന്നണികളുടെയും ബൂത്ത് കൺവെൻഷനുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.