പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്നും ഷോക്കേറ്റ് ഭർതൃമാതാവും യുവതിയും മരിച്ചു
text_fieldsമാന്നാർ (ആലപ്പുഴ): പൊട്ടിവീണ വൈദ്യൂതി ലൈനിൽ നിന്നും ഷോക്കേറ്റ് ഭർതൃമാതാവും യുവതിയും മരിച്ചു. ഏഴ് വയസുകാരനായ മകൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ബുധനൂർ കടമ്പൂർ പടനശ്ശേരിയിൽ തങ്കപ്പന്‍റെ ഭാര്യ ഓമന (65), മകൻ സജിയുടെ ഭാര്യ മഞ്ജു (32) എന്നിവരാണ് മരിച്ചത്. മഞ്ജുവിെൻറ മകൻ സഞ്ജയ് ആണ് രക്ഷപെട്ടത്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ബുധനൂർ കടമ്പൂർ ജംങ്ഷന് സമീപമായിരുന്നു സംഭവം. വീടിനോട് ചേർന്ന് കടന്നുപോകുന്ന വൈദ്യുത ലൈനിലേക്ക് മരച്ചില്ല വീണതിനെത്തുടർന്ന് പൊട്ടി വീണ കമ്പിയിൽ അറിയാതെ കയറിപ്പിടിച്ച മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മഞ്ജുവിന് ഷോക്കേറ്റത്.
ഷോക്കേറ്റ് പിടഞ്ഞ മഞ്ജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓമനയ്ക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഓമനയുടെയും മഞ്ജുവിെൻറയും മൃതേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.