ആലപ്പുഴ നഗരസഭാധ്യക്ഷ: സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി സി.പി.എമ്മിൽ വിവാദം
text_fieldsആലപ്പുഴ: നഗരസഭ അധ്യക്ഷയെച്ചൊല്ലിയുണ്ടായ വിഭാഗീയതക്ക് പിന്നാലെ രണ്ട് ടേം വിഷയത്തിലും സി.പി.എമ്മിൽ വിവാദം. സൗമ്യരാജിനെ ചെയർപേഴ്സനാക്കിയതിനെതിരെ ഒരുവിഭാഗം പരസ്യപ്രതിഷേധം നടത്തിയതിന് പിന്നാലെ നെഹ്റു ട്രോഫി വാർഡിലെ ബ്രാഞ്ച് സെക്രട്ടറിമാർ എ.കെ.ജി സെൻററിൽ നേരിട്ടെത്തി പരാതി നൽകി.
നഗരസഭ തെരഞ്ഞെടുപ്പിൽ പ്രാദേശികപ്രവർത്തകരുടെ വികാരം മാനിക്കാതെ ജില്ല നേതൃത്വം തീരുമാനം അടിച്ചേൽപിച്ചെന്നാണ് ഇവരുടെ പ്രധാന ആരോപണം. ജില്ല സെക്രട്ടറി ആർ. നാസർ, ജില്ല സെക്രേട്ടറിയറ്റ് അംഗം പി.പി. ചിത്തരഞ്ജൻ എന്നിവരടക്കമുള്ളവരുടെ ഇടപെടൽ സംസ്ഥാന നേതൃത്വം അേന്വഷിക്കണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ ജില്ല കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്. നാലുതവണ മിന്നുന്ന വിജയംനേടിയ കെ.കെ. ജയമ്മയെപ്പോലെയുള്ള നേതാവിനെ തഴഞ്ഞത് സാധാരണക്കാരായ പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിക്കാരുടെ ആവശ്യം. ഈ വിഷയത്തിൽ നീതി ലഭിച്ചില്ലെങ്കിൽ പലയിടത്തും പാർട്ടിക്ക് ക്ഷീണമുണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗമ്യരാജിന് പിന്നാലെ രണ്ടര വർഷം ജയമ്മക്ക് വീതംവെക്കുമെന്ന ആവശ്യം ആലോചിക്കുെമന്ന് സി.പി.എം ജില്ല സെക്രട്ടറിയുടെ പ്രസ്താവനയും വിവാദമായിട്ടുണ്ട്. പാർട്ടിക്ക് മികച്ച ഭൂരിപക്ഷം കിട്ടിയ നഗരസഭയിൽ അത്തരമൊരു തീരുമാനം നടപ്പാക്കിയാൽ മറനീക്കി പുറത്തുവന്ന വിഭാഗീയതയെ അംഗീകരിക്കുന്നതിനൊപ്പം കീഴ്വഴക്കങ്ങളുടെ ലംഘനവുമായതിനാൽ സംസ്ഥാന നേതൃത്വം ഇതിന് അംഗീകാരം നൽകാനുള്ള സാധ്യത വിരളമാണ്.
നഗരസഭ തെരഞ്ഞെടുപ്പിനുശേഷം നടന്ന ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ ജയമ്മയുടെയും സൗമ്യരാജിെൻറയും പേരുകളാണ് പ്രധാനമായും ഉയർന്നുവന്നത്. മന്ത്രി ജി. സുധാകരൻ പങ്കെടുത്ത യോഗത്തിൽ രണ്ടുേപരെയും പരിഗണിക്കണമെന്ന രീതിയിൽ ചർച്ചയെത്തിയെങ്കിലും ജില്ല സെക്രട്ടറി സൗമ്യരാജിെൻറ പേര് പറഞ്ഞ് ചർച്ച അവസാനിപ്പിച്ചതായാണ് വിവരം. തീരുമാനം പുറത്തുവന്നതോടെയാണ് ഒരുവിഭാഗം പ്രവർത്തകർ പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അതേസമയം, ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ വിവാദത്തിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസം പാർട്ടി ഗൗരവമായിട്ടാണ് കാണുന്നത്. സംസ്ഥാനത്ത് തുടർഭരണത്തിനുള്ള സാധ്യത നിലനിൽക്കെ ശക്തികേന്ദ്രത്തിൽ വിഭാഗീതയും പിളർപ്പും ഒഴിവാക്കാൻ സംസ്ഥാനനേതൃത്വവും ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇത്തവണ ആലപ്പുഴയിൽ വൻ മുന്നേറ്റം നടത്താൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. ഇതിെൻറ ശോഭ കെടുത്തുന്ന തരത്തിലെ വിഭാഗീതയ പ്രവർത്തനം അവസാനിപ്പിക്കാൻ സംസ്ഥാനനേതൃത്വം ഇടപെടുമെന്നാണ് അണികളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.