ആലപ്പുഴ നഗരസഭ കൗണ്‍സില്‍ യോഗം; അതിദരിദ്രരായ 18 പേര്‍ക്ക് വാടക നല്‍കും
text_fieldsആലപ്പുഴ: വാടകക്ക് താമസിക്കുന്ന അതിദരിദ്രർക്ക് നഗരസഭ വാടക നൽകും. നഗരസഭപരിധിയിലെ അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട വീടും സ്ഥലവും ആവശ്യമുള്ള 23 പേരില്‍ നിലവില്‍ വീട്ടുവാടകക്ക് താമസിക്കുന്ന 18 പേര്‍ക്ക് വാടക നല്കാൻ കൗണ്‍സില്‍ തീരുമാനിച്ചു.
ശാസ്ത്രീയവും പരിസ്ഥിതി സൗഹാര്‍ദപരവുമായ രീതിയില്‍ ഖരമാലിന്യപരിപാലനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് അടുത്ത 25 വര്‍ഷത്തേക്ക് നടപ്പാക്കാവുന്ന പഠന വിഷയങ്ങളുടെ മാര്‍ഗരേഖ അവതരിപ്പിച്ചു.
നഗരസഭയുടെ അടിസ്ഥാന വിവരങ്ങള്‍, നിലവിലെ ഖരമാലിന്യ പരിപാലനശേഷി, നേരിടുന്ന പോരായ്മകള്‍, അഞ്ച് വര്‍ഷത്തേക്ക് ഏറ്റെടുക്കാവുന്ന പദ്ധതികള്‍ എന്നിവ വിശകലനം ചെയ്യുന്ന രൂപരേഖക്കാണ് കൗൺസിൽ അംഗീകാരം നൽകിയത്. നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, കൗൺസിലർമാരായ എം.ആർ. പ്രേം, എ.എസ്. കവിത, എം.ജി. സതീദേവി, ആര്. വിനിത, സൗമ്യരാജ്, അഡ്വ. റീഗോരാജു, ഡി.പി. മധു, ഹരികൃഷ്ണന്, പി. രതീഷ്, സലിം മുല്ലാത്ത്, കൗണ്‍സിലര്‍മാരായ ബി. അജേഷ്, ആര്. രമേഷ്, മനു ഉപേന്ദ്രന്, ബി. നസീര്‍, സുമ, കൊച്ചുത്രേസ്യാമ്മ ജോസഫ്, കെ.ബാബു, അരവിന്ദാക്ഷന്, സെക്രട്ടറി എ.എം. മുംതാസ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഷിബു നാല്‍പ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
ആശുപത്രി സംരക്ഷണ നിയമം: ദുരുപയോഗം തടയണമെന്ന് പ്രമേയം
ആലപ്പുഴ: ആശുപത്രി സംരക്ഷണ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ ജാഗ്രതയുണ്ടാകണമെന്ന് നഗരസഭ കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ജനറല്‍ ആശുപത്രിയില്‍ നഗരസഭ വൈസ് ചെയര്‍മാനും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷക്കുമെതിരെ ഡോക്ടര്‍ നല്കിയ പരാതിയുടെ നിജസ്ഥിതി പരിശോധിക്കുന്നതിന് ഡിപ്പാര്‍ട്ട്മെന്റുതല അന്വേഷണം നടത്തും. പരാതി വ്യാജമാണെങ്കില്‍ നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. എൽ.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സൗമ്യരാജ് അവതാരകയായും സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.പി. മധു അനുവാദകനായുമായാണ് പ്രമേയം അവതരിപ്പിച്ചത്.
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വേണ്ട പരിചരണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗസരസഭാധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.