Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ നഗരസഭ...

ആലപ്പുഴ നഗരസഭ കൗണ്‍സില്‍; സർവോദയപുരം മാലിന്യപ്ലാന്‍റിൽ രണ്ടാംഘട്ട ബയോമൈനിങ്​

text_fields
bookmark_border
alappuzha municipality
cancel

ആ​ല​പ്പു​ഴ: സ​ർ​വോ​ദ​യ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ ര​ണ്ടാം​ഘ​ട്ട ബ​യോ​മൈ​നി​ങ്​ പ​ദ്ധ​തി​യു​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ. ഇ-​ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ല്‍ ഏ​റ്റ​വും കു​റ​വ് തു​ക രേ​ഖ​പ്പെ​ടു​ത്തി​യ എം.​സി.​കെ കു​ട്ടി എ​ന്‍ജി​നീ​യ​റി​ങ്​ പ്രോ​ജ​ക്ട്​​സ്​ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് കോ​ഴി​ക്കോ​ട് സ്ഥാ​പ​ന​ത്തി​ന് സെ​ല​ക്ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍കാ​ന്‍ കൗ​ണ്‍സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ബ​യോ​മൈ​നി​ങ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച പ്ര​വ​ർ​ത്ത​നം കൗ​ൺ​സി​ല​ർ​മാ​രെ അ​റി​യി​ച്ചി​​ല്ലെ​ന്ന്​ കാ​ണി​ച്ച്​ വി​യോ​ജി​പ്പു​മാ​യി പ്ര​തി​പ​ക്ഷം രം​​ഗ​ത്തെ​ത്തി.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വ​ക​യി​രു​ത്തി​യ തു​ക​യി​ല്‍ അ​വി​ട​ത്തെ മാ​ലി​ന്യം പൂ​ര്‍ണ​മാ​യും ബ​യോ​മൈ​നി​ങ്​ ന​ട​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ്​ ര​ണ്ട്​ ഘ​ട്ട​മാ​യി ക്ര​മീ​ക​രി​ച്ച​തെ​ന്നാ​ണ്​​ ഭ​ര​ണ​സ​മി​തി​യു​ടെ വി​ശ​ദീ​ക​ര​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ലും ര​ണ്ടാം​ഘ​ട്ട​ത്തി​ലും 3.70 കോ​ടി വീ​ത​മാ​ണ്​​ ചെ​ല​വ്.

ശു​ചി​മു​റി മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് മൊ​ബൈ​ല്‍ ട്രീ​റ്റ്മെ​ന്‍റ് യൂ​നി​റ്റ് സം​വി​ധാ​ന​ത്തി​നും അം​ഗീ​കാ​രം ന​ൽ​കി. അ​മൃ​ത് പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ര​ണ്ട്​ മൊ​ബൈ​ൽ സെ​പ്റ്റേ​ജ് യൂ​നി​റ്റ് വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. വീ​ടു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും സെ​പ്റ്റേ​ജ് മാ​ലി​ന്യം ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. മൊ​ബൈ​ൽ യൂ​നി​റ്റി​ൽ ശു​ചി​മു​റി മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ട്രീ​റ്റ്മെൻറ് സം​വി​ധാ​നം വാ​ഹ​ന​ത്തി​ൽ​ത​ന്നെ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കും. ട്രീ​റ്റ് ചെ​യ്യു​മ്പോ​ഴു​ള്ള ഖ​ര​മാ​ലി​ന്യം സം​സ്ക​ര​ണ യൂ​നി​റ്റി​ൽ എ​ത്തി​ച്ച്​ വ​ള​മാ​ക്കും.

ന​ഗ​ര​സ​ഭ കേ​ര​ള അ​ര്‍ബ​ന്‍ ആ​ൻ​ഡ്​ റൂ​റ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍സ് കോ​ർ​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ടൗ​ൺ​ഹാ​ൾ അ​ണ്ട​ര്‍ ഗ്രൗ​ണ്ട് അ​ട​ക്കം മൂ​ന്ന്​ നി​ല​ക​ളി​ലാ​യി ആ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍മി​ക്കും. 15 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ലൂ​ടെ ക​ല്യാ​ണ​മ​ണ്ഡ​പം, മീ​റ്റി​ങ്​ ഹാ​ൾ, ഡൈ​നി​ങ്​ ഹാ​ൾ കി​ച്ച​ണ്‍, പാ​ർ​ക്കി​ങ്, വി​ശ്ര​മ​മു​റി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ടൗ​ൺ​ഹാ​ൾ ന​വീ​ക​രി​ക്കാ​ൻ രൂ​പ​രേ​ഖ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ കെ.​കെ. ജ​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​ആ​ർ. പ്രേം, ​എ.​എ​സ്. ക​വി​ത, കൗ​ൺ​സി​ല​ർ​മാ​രാ​യ സൗ​മ്യ​രാ​ജ്, അ​ഡ്വ. റീ​ഗോ രാ​ജു, ഡി.​പി. മ​ധു, പി. ​ര​തീ​ഷ്, അ​ര​വി​ന്ദാ​ക്ഷ​ന്‍, ബി. ​അ​ജേ​ഷ്, മ​നു ഉ​പേ​ന്ദ്ര​ന്‍, ആ​ര്‍. ര​മേ​ഷ്, ബീ​ന​ര​മേ​ശ്, ബി​ജി ശ​ങ്ക​ര്‍, കൊ​ച്ചു​ത്രേ​സ്യാ​മ്മ ജോ​സ​ഫ്, പി. ​റ​ഹി​യാ​ന​ത്ത്, ഹെ​ല​ന്‍ ഫെ​ര്‍ണാ​ണ്ട​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha MunicipalitybiominingSarvodhayapuram waste plant
News Summary - Alappuzha Municipality; Second phase biomining at Sarvodayapuram waste plant
Next Story