കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൃഷിവകുപ്പിെൻറ 178 ഓണച്ചന്ത
text_fieldsആലപ്പുഴ: ജില്ലയിൽ കൃഷിവകുപ്പിെൻറ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓണത്തിന് 178 പച്ചക്കറിച്ചന്തകൾ നടത്തും. ഈ മാസം 27 മുതൽ 30 വരെ ആയിരിക്കും ഓണച്ചന്തകൾ. വി.എഫ്.പി.സി.കെയുടേതായി 10 സ്റ്റാളുകൾ, ഹോർട്ടികോർപ്പിെൻറ 60 സ്റ്റാളുകൾ എന്നിവ ഉൾപ്പെടെയാണ് 178 സ്റ്റാളുകൾ. ഇതുസംബന്ധിച്ച യോഗം കലക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കലക്ടർ എ. അലക്സാണ്ടർ അറിയിച്ചു.
സ്റ്റാളുകൾ നടത്തുന്നവർ ജാഗ്രത വെബ്സൈറ്റ് വഴി നൽകുന്ന ഡിജിറ്റൽ രജിസ്റ്റർ സേവനം ഉപയോഗിക്കണം. ഈ സൗകര്യം ഉപയോഗപ്പെടുത്തി ഉപഭോക്താക്കളുടെ പേരുവിവരങ്ങൾ സ്റ്റാളുകളിൽ ശേഖരിക്കണം. ഒരുകാരണവശാലും ചന്തകൾക്കുമുമ്പിൽ ആൾക്കൂട്ടം അനുവദിക്കരുത്. ഹോർട്ടികോർപ്പിെൻറ തലവടി, കുമാരപുരം ഗോഡൗണുകളിൽ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ശൗചാലയവും വിശ്രമസൗകര്യവും ഒരുക്കണം. ഇവരുടെയും പേരുവിവരങ്ങൾ രേഖപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.