ആലപ്പുഴ ൈപതൃക പദ്ധതിയിൽ ഷൗക്കാർ മസ്ജിദിന് പുതുഭാവം
text_fieldsആലപ്പുഴ:കിഴക്കിെൻറ െവനീസിെൻറ ഗതകാല പ്രൗഢിയെ തിരിച്ച് പിടിക്കാനായി രൂപം കൊടുത്ത ആലപ്പുഴ ൈപതൃക പദ്ധതിയുടെ ഭാഗമായി നഗര മധ്യത്തിലെ ഷൗക്കാർ മസ്ജിദിന് പുതുഭാവം. കോമേഴ്സ്യൽ കനാൽ വടക്കേകര റോഡരികിലാണ് ഷൗക്കാർ മസ്ജിദ്.1850 ൽ ആധുനിക ആലപ്പുഴയുടെ ശിൽപി രാജാകേശവ ദാസ് അനുവദിച്ച സ്ഥലത്താണ് പള്ളിപണിതത്. ഗുജറാത്തിലെ പോർബന്ദറിൽ നിന്നും വന്ന ഹലായി മേമൻ സമുദായത്തിെൻറ ആരാധനാ കേന്ദ്രമാണിത്. ഹലായി വിഭാഗത്തിൽ പെട്ടവർ ഇന്നും ആലപ്പുഴ നഗരത്തിൽ പ്രധാന വ്യാപാരികളാണ്.
തുർക്കിയിലെയും കിഴക്കൻ യൂറോപ്പിലെയും പുരാതന മസ്ജിദുകളുമായി ഷൗക്കാർ മസ്ജിനുള്ള സാമ്യമാണ് അതിെൻറ പ്രത്യേകത. ചിമ്മിനി മിന്നാരങ്ങളുള്ള മസ്ജിദ് ഏറെ പ്രത്യേകതയുള്ള ഒരു വാസ്തുവിദ്യ നിർമിതിയാണ്.
ധന മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിെൻറ പ്രത്യേക താൽപര്യ പ്രകാരം ആലപ്പുഴ പട്ടണത്തെ പുനരുജ്ജീവിപ്പിക്കാനും അതിെൻറ സുവർണകാലം വീണ്ടെടുക്കാനുമുള്ള സമഗ്രശ്രമം കഴിഞ്ഞ രണ്ട് വർഷമായി പുരോഗമിക്കുകയായിരുന്നു. സംസ്ഥാന ടൂറിസം വകുപ്പിെൻറ നേതൃത്വത്തിൽ ആരംഭിച്ച പൈതൃക സംരക്ഷണ പദ്ധതി ആലപ്പുഴ കടൽ തീരത്തെ ബീച്ച് റോഡിൽ നിന്നാണ് ആരംഭിക്കുന്നത്. 20 മ്യൂസിയങ്ങളും 11സ്മാരകങ്ങളും അഞ്ച് പൊതുയിടങ്ങളുമാണ് പുനരുദ്ധാരണ നവീകരണ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. കയർ-യാൺ-തുറമുഖ-ഗുജറാത്തി-ഗാന്ധി മ്യൂസിയം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കനാൽ നവീകരണ, മിയാവാക്കി വന പദ്ധതികളും പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുകയാണ്.എം. ഹാജി അബ്ദുൽ റഹിം (പ്രസി), അബ്ദുൽ ജലീല്‍ (വൈസ് പ്രസി ), ഹാജി മുഹമ്മദ് യൂസഫ് സേട്ട് (ജന.സെക്ര ), അസ്ലം കാട്ടു (ജോ.സെക്ര), സുല്‍ഫിക്കര്‍ മുഹമ്മദ് കുഞ്ഞ് (ട്രഷ) എന്നിവരടങ്ങുന്ന ഭരണസമിതിയാണ് ഷൗക്കാർ മസ്ജിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമരാമത്ത് കരാറുകാരായ കെ.ജെ. ജോസ് ആൻഡ് കമ്പനിയാണ് മസ്ജിദിെൻറ പുനരുദ്ധാരണ പ്രവർത്തനം നടത്തുന്നത്. കെ.ജെ. ജോസും മകൻ ടോണി ജോസും നേരിട്ടാണ് കോവിഡ് കാലത്തും പുനരുദ്ധാരണം നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.