റെയില്‍വേ ട്രാക്കില്‍ അലഞ്ഞുതിരിഞ്ഞയാള്‍ക്ക് ശാന്തിഭവനില്‍ അഭയം നല്കി
text_fieldsഅമ്പലപ്പുഴ: റെയില്‍വേ ട്രാക്കില്‍ അലഞ്ഞുതിരിഞ്ഞയാളെ പൊലീസ് ശാന്തിഭവനിൽ എത്തിച്ചു. മലയാളവും തമിഴും ഇടകലർത്തി സംസാരിക്കുന്ന സബീറിനെയാണ് (48) മാരാരിക്കുളം പൊലീസ് ശാന്തിഭവനിൽ എത്തിച്ചത്. മാരാരിക്കുളം റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ കൂടി നടക്കുന്നതു കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഇയാളെ പിടികൂടി പുന്നപ്ര ശാന്തിഭവനിൽ എത്തിക്കുകയായിരുന്നു. മാരാരിക്കുളം എ.എസ്.ഐ സജീവ്, സി.പി.ഒ ദീപു, ഹോം ഗാർഡ് ബൈജു എന്നിവരാണ് സബീറിനെ ശാന്തി ഭവനിൽ എത്തിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ - O477-22873 22
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.