രുചിയുടെ കാര്യത്തിൽ ആഷിഖും നബീലും 100 ശതമാനം ഗാരൻറി
text_fieldsറോഡരികിൽ പിടിച്ചിട്ട െഡസ്കിൽ കാസറോളിലും ഡപ്പിയിലുമായി കട്ലറ്റും സമൂസയും. ഒരു വീട്ടിൽനിന്ന് റോഡ് സൈഡിലേക്ക് ചാഞ്ഞുനിൽക്കുന്ന വൃക്ഷത്തിെൻറ ശിഖര തണലിൽ രണ്ട് കുട്ടിക്കച്ചവക്കാരായ ആഷിഖും നബീലും. കഴിഞ്ഞ മൂന്ന് വർഷമായി നോമ്പുകാലത്ത് വലിയകുളം-കലക്ടറേറ്റ് റോഡിൽ പി.എസ്.സി ഒാഫിസിന് സമീപം നോമ്പുതുറ വിഭവങ്ങളുമായി ഇവരുടെ 'െഡസ്ക്' ഉയരും.
15കാരായ ഇവർ ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥികളാണ്. ദിവസവും 3.45നുതെന്ന സമീപത്തെ വീട്ടിൽനിന്ന് ആഷിഖിെൻറ ഉമ്മ ഷീബ ഉണ്ടാക്കിയ കട്ലറ്റും സമൂസയും നിരന്നുകഴിയും. വിഭവങ്ങൾ പരിമിതമാണങ്കിൽ രുചിക്ക് ഇരുവരും ഗാരൻറി. ഏകദേശം നാലുമണിക്ക് ശേഷം കച്ചവടം ഉഷാറാവും. റോഡിലൂടെ പോകുന്നവരും തൊഴിലിടങ്ങളിൽനിന്ന് വരുന്നവരൊക്കെ വാങ്ങാനെത്തും. വൈകീട്ട് 6.30 വരെയാണ് വിൽപന.
എട്ടുരൂപയാണ് കട്ലറ്റിനും സമൂസക്കും വില. കച്ചവടം ചെയ്യുേമ്പാൾ ആഷിഖിന് കൂട്ടായാണ് നബീലിനെയും ഒപ്പം കൂട്ടിയത്. ഇരുവരും മാറിമാറി ഭക്ഷണം െപാതിഞ്ഞുകൊടുക്കും. ഇടവേളകളിൽ തമാശയും കളിയും ചിരിയുമായി അങ്ങെന പോവും. വിൽപനയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി ഉമ്മയെ പണം ഏൽപിക്കുേമ്പാൾ അതിൽനിന്നൊരു വിഹിതം ഇരുവർക്കും നൽകും. അതോടെ നബീലിെൻറയും ആഷിഖിെൻറയും മുഖത്ത് ചന്ദ്രിക വിരിയും.
ലജ്നത്ത് വാർഡിലെ നവറോജി പുരയിടത്തിലാണ് ആഷിഖിെൻറയും നബീലിെൻറയും വീട്. അൻസാരിയാണ് ആഷിഖിെൻറ പിതാവ്. ഫർസാനയും ഷാഹിദുമാണ് നബീലിെൻറ മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.