ആലപ്പുഴ മെഡിക്കല്‍ കോളജ് ന്യൂറോളജി, പക്ഷാഘാത വിഭാഗങ്ങള്‍ അടച്ചിട്ടിട്ട് രണ്ടുമാസം
text_fieldsഅമ്പലപ്പുഴ: ജീവനക്കാരെ കോവിഡ് ജോലിക്ക് മാറ്റിയതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പക്ഷാഘാത, ന്യൂറോളജി മെഡിസിന് തീവ്രപരിചരണ വിഭാഗങ്ങള്‍ അടച്ചിട്ടിട്ട് രണ്ടുമാസം. പക്ഷാഘാത ചികിത്സയില്‍ ലോകത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ ആശുപത്രിയെന്ന ബഹുമതി നേടിയതാണ് ആലപ്പുഴ മെഡിക്കല്‍ കോളജ്. എന്നാല്‍, ഇവിടെ എത്തുന്ന രോഗികള്‍ക്ക് കഴിഞ്ഞ രണ്ടുമാസമായി ചികിത്സ ലഭിക്കുന്നില്ല.
പക്ഷാഘാത വിഭാഗം രണ്ടുമാസമായി പ്രവര്‍ത്തിക്കുന്നില്ല. അത്യാസന്നനിലയില്‍ എത്തുന്ന രോഗികള്‍ക്കായുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ പക്ഷാഘാത വിഭാഗം തീവ്രപരിചരണ വിഭാഗത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം നശിക്കുമെന്ന സ്ഥിതിയാണ്. ഒരു മരുന്നിന് 43,000 രൂപയോളം വിലവരും. ഇത് ബി.പി.എൽ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമാണ്. ഇത്തരത്തിെല ഇരുനൂറിലധികം മരുന്നാണ് ഒക്ടോബറിൽ കാലാവധി പൂര്‍ത്തിയാകുന്നത്.
ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ന്യൂറോളജി മെഡിസിനിലും ബുധനാഴ്ച പ്രത്യേക ഒ.പിയിലും പക്ഷാഘാത രോഗികള്‍ക്ക് ചികിത്സ ലഭിച്ചിരുന്നു.
ജീവനക്കാരുടെ അഭാവം മൂലം ബുധനാഴ്ചയിലെ ഒ.പി നിര്‍ത്തി. ന്യൂറോളജി മെഡിസിന് വിഭാഗത്തിലെ അറ്റൻഡര്‍, സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ 18 പേരെയാണ് കോവിഡ് ജോലിക്ക് മാറ്റിയത്. പക്ഷാഘാത വിഭാഗത്തില്‍ മാത്രം ദിവസേന മൂന്ന് പേര്‍ക്ക് ചികിത്സ ലഭിച്ചിരുന്നതാണ്. ഇപ്പോൾ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുകയാണ് നിർധന രോഗികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.