അമ്പലപ്പുഴ ആര് കടക്കുമെന്നത് പ്രവചനാതീതം
text_fieldsഅമ്പലപ്പുഴ: തെരഞ്ഞെടുപ്പ് ചൂടിലമർന്ന് കഴിഞ്ഞ നിലയിലാണ് അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ജനങ്ങൾ. എന്നിരുന്നാലും അവരിൽ ഭൂരിഭാഗവും ആർക്കൊപ്പമെന്ന കാര്യത്തിൽ പിടികൊടുക്കാതെ ഒഴിഞ്ഞുമാറുകയാണ്. കടലും കായലും മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും നിര്‍മാണത്തൊഴിലാളികളും ഉള്‍പ്പെടുന്ന മണ്ഡലമാണ് അമ്പലപ്പുഴ. ആലപ്പുഴ നഗരസഭയിലെ 25 വാര്‍ഡും പുന്നപ്ര വടക്ക്- തെക്ക്, അമ്പലപ്പുഴ വടക്ക് -തെക്ക് പുറക്കാട് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനമാണ് തെരഞ്ഞെടുപ്പിലെ എതിര്സ്ഥാനാര്ഥിക്കെതിരെയുള്ള ആരിഫിന്റെ ഒളിയമ്പ്. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക്, പുതിയ കെട്ടിട സമുച്ചയം, ആധുനിക ലാബുകള്‍, വൈറോളജി ലാബ് കെട്ടിടം, പുലിമുട്ടുകള്‍, ആലപ്പുഴ ബൈപാസ് തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് ആയുധം. ഇത് വിജയപ്രതീക്ഷയോടെയാണ് ഇടതുമുന്നണി കാണുന്നത്.
കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാലും വിജയപ്രതീക്ഷയിലാണ്. ഇദ്ദേഹവും മണ്ഡലത്തില്‍ രണ്ടാം തവണയാണ് മത്സരിക്കുന്നത്. 2014ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സി.ബി. ചന്ദ്രബാബുവിനെ 19,407 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
മണ്ഡലത്തില്‍ നടത്തിയെന്ന് അവകാശപ്പെടുന്ന വികസനപ്രവര്‍ത്തനം അക്കമിട്ടാണ് രംഗത്തിറങ്ങിയിട്ടുള്ളത്. വൈറോളജി ലാബിന്റെ തുടക്കക്കാരന്, ബൈപാസ് നിര്‍മാണത്തിന്റെ ആരംഭം, തോട്ടപ്പള്ളി ഹാര്‍ബര്‍, മെഡിക്കല്‍ കോളജ് ആശുപത്രി ആദ്യവിഭാഗങ്ങള് വണ്ടാനത്തേക്കുള്ള മാറ്റം ഇവയെല്ലാമാണ് കെ.സി അവകാശപ്പെടുന്നത്. തോട്ടപ്പള്ളി കരിമണല്‍ കൊള്ള കോണ്‍ഗ്രസും എന്‍.ഡി.എയും ഇടതിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ആലപ്പുഴ ബൈപാസ് പൂര്‍ത്തീകരണവും ദേശീയപാത വികസനവും ആരും അവകാശപ്പെടേണ്ടതില്ലെന്നും ഇത് കേന്ദ്രസര്‍ക്കാറിന്റെ മാത്രം വിജയമാണെന്നാണ് ശോഭ സുരേന്ദ്രന് അവകാശപ്പെടുന്നത്. ഡല്‍ഹിയില്‍പോയി കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്ത ഇടതിന് കുട്ടനാട്ടിലെ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞില്ലെന്ന ആരോപണവും കോണ്‍ഗ്രസും എന്‍.ഡി.എയും ഉയര്‍ത്തുന്നു. ഇരുമുന്നണിയും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് അമ്പലപ്പുഴ മണ്ഡലത്തിലേത്.
എന്‍.ഡി.എയിലെ ശോഭ സുരേന്ദ്രനും ശുഭപ്രതീക്ഷയിലാണ്. ഒരു വനിത സ്ഥാനാര്‍ഥിക്ക് ഉപരി മോദിയുടെ നേരിട്ടുള്ള ഇടപെടെലെന്നാണ് അണികളിലെ ആവേശം. ഓരോ തവണയും ബി.ജെ.പി വോട്ട് വര്‍ധനയാണ് പ്രതീക്ഷ. കഴിഞ്ഞ തവണ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണന് 1,87,779 വോട്ട് നേടിയിരുന്നു. ഇതാണ് എന്‍.ഡി.എയുടെയും പ്രതീക്ഷ.
ഇടതിനോടാണ് കൂടുതൽ ചായ്വ്
ഇടതിനെയാണ് അധികവും വോട്ടര്‍മാര്‍ നെഞ്ചിലേറ്റിയിട്ടുള്ളത്. ’67ലും ’70ലും വി.എസ്. അച്യുതാനന്ദനെ നിലനിര്‍ത്തിയെങ്കിലും ’77ൽ ആര്.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയും അമ്പലപ്പുഴക്കാര്‍ വിട്ടുകളഞ്ഞില്ല. ’80ലാകട്ടെ സി.പി.എമ്മിലെ പി.കെ. ചന്ദ്രാനന്ദനെ വിജയിപ്പിച്ചു. പിന്നീടുള്ള രണ്ടുതവണ ’82ലും ’87ലും വി. ദിനകരനെ എം.എല്‍.എയായി തെരഞ്ഞെടുത്തു. ആദ്യതവണ ഡി.എല്‍.പിയില്‍നിന്നുകൊണ്ട് കോണ്‍ഗ്രസ് സ്വതന്ത്രനായി സൈക്കിള്‍ ചിഹ്നത്തിലാണ് ദിനകരൻ മത്സരിച്ച് ജയിച്ചത്. രണ്ടാം തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിച്ചത്.
’91ലും ’96ലും വീണ്ടും സി.പി.എമ്മിനെ നെഞ്ചിലേറ്റാന്‍ അമ്പലപ്പുഴക്കാര്‍ മറന്നില്ല. ’91ല്‍ സി.കെ. സദാശിവനും ’96ല്‍ സുശീല ഗോപാലനെയും തെരഞ്ഞെടുത്തു. പിന്നീട് 2001ലും 2006ലും കോണ്‍ഗ്രസിലെ ഡി. സുഗുതന് വിജയിച്ചു. കോണ്‍ഗ്രസ് വിഭജിച്ച് ഡി.ഐ.സി രൂപവത്കരിച്ചപ്പോള്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് അദ്ദേഹം കരുണാകരനോടൊപ്പം നിന്നു. 2006 വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ ഡി.ഐ.സി സ്ഥാനാര്‍ഥിയായി ടി.വി ചിഹ്നത്തില്‍ മത്സരിച്ചെങ്കിലും ജി. സുധാകരനെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. സഹകരണ-കയര്‍ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹത്തെ 2016ലും അമ്പലപ്പുഴക്കാര്‍ അദ്ദേഹത്തെയാണ് ചേര്‍ത്തുപിടിച്ചത്. ആദ്യതവണ എതിര് സ്ഥാനാര്‍ഥിയെ തുഴപ്പാടുകള്‍ പിന്നിലാക്കിയാണ് ജി. സുധാകരന് വിജയിച്ചതെങ്കില്‍ പിന്നീട് വള്ളപ്പാടുകള്‍ക്ക് മുന്നിലായിരുന്നു അദ്ദേഹം. പിന്നീട് 2021ല്‍ നടന്ന തെരഞ്ഞെടുപ്പിലും സി.പി.എമ്മിനെ ജനങ്ങള്‍ കൈവിട്ടില്ല. കോണ്‍ഗ്രസിലെ എം. ലിജുവിനെ 11,125 വോട്ടുകളോടെ പിന്നിലാക്കി എച്ച്. സലാം വിജയിച്ചു.
രാഷ്ട്രീയത്തിനും അപ്പുറം വികസനലക്ഷ്യമാണ് അമ്പലപ്പുഴക്കാര്ക്കുള്ള തെന്നതിന്റെ തെളിവാണ് തുടര്‍ച്ചയായ സി.പി.എമ്മിന്റെ നേട്ടം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി എ.എം. ആരിഫ് മണ്ഡലത്തില്‍ രണ്ടാം തവണയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ 10,474 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിലെ വോട്ടുനില
എച്ച്. സലാം (എൽ.ഡി.എഫ്) 61365
എം. ലിജു (യു.ഡി.എഫ്) 50240
അനൂപ് ആന്റണി (എൻ.ഡി.എ) 22389
ഭൂരിപക്ഷം 11125
ലോക്സഭ വോട്ടുനില (2019)
എ.എം. ആരിഫ് (എൽ.ഡി.എഫ്) 52521
ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ്) 53159
ഡോ. കെ.എസ് രാധാകൃഷ്ണൻ (എൻ.ഡി.എ) 25061
ഭൂരിപക്ഷം (യു.ഡി.എഫ്) 638
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.