നാടോടിസംഘെത്ത ആക്രമിച്ച് കവർച്ച
text_fieldsഅമ്പലപ്പുഴ: മാരകായുധത്തിന് മൂർച്ച കൂട്ടാൻ വിസമ്മതിച്ചതിന് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന കുട്ടികളടങ്ങുന്ന നാടോടികൾക്കുനേരെ മൂന്നംഗ സംഘത്തിെൻറ മർദനം. സംഭവത്തിൽ നീർക്കുന്നം വാളമ്പറമ്പ് അശോകനെ (30) അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ആക്രമണത്തിൽനിന്ന് രക്ഷതേടാൻ കുട്ടികളുമായി ഓടിയ യുവാവിനെ കല്ലെറിഞ്ഞു വീഴ്ത്തിയും നിലത്തുവീണ ബാലികയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചുമാണ് സംഘം മടങ്ങിയത്. ഇതിനിടെ, കത്തി മൂർച്ച കൂട്ടുന്ന ജോലിക്ക് ഉപയോഗിച്ചിരുന്ന സൈക്കിളും പണമടങ്ങുന്ന പഴ്സും കവർന്നു.
വണ്ടാനം എസ്.എൻ.ഡി.പി ഷോപ്പിങ് കോംപ്ലക്സിൽ വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഇടുക്കി വണ്ണപ്പുറം കാളിയാർ ശിവ (30), സഹോദരൻ ശക്തി (18), ശിവയുടെ മക്കളായ സതീഷ് (ഒമ്പത്), ശാലിനി (എട്ട്) എന്നിവർക്കാണ് മർദനമേറ്റത്. ശാലിനിയുടെ മുഖത്താണ് കല്ലുകൊണ്ട് ഇടിച്ചത്. കിടന്നുറങ്ങിയ ഇവരെ നീർക്കുന്നത്ത് വാടകക്ക് താമസിക്കുന്ന അശോകനും സുഹൃത്തുക്കളായ മറ്റു രണ്ടുപേരും ചേർന്ന് മർദിക്കുകയായിരുന്നെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വീടുകൾ കയറിയിറങ്ങി കത്തിക്ക് മൂർച്ച കൂട്ടുന്ന തൊഴിൽ ചെയ്യുന്ന ശിവയും കുടുംബവും രണ്ടുദിവസം മുമ്പാണ് ഒാച്ചിറയിൽനിന്ന് വണ്ടാനത്ത് എത്തുന്നത്. മാരകായുധം മൂർച്ച പിടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അശോകൻ കഴിഞ്ഞദിവസം എത്തിയിരുന്നു. എന്നാൽ, ഇതിന് ശിവ വിസമ്മതിച്ചു. തുടർന്നാണ് രാത്രി അശോകനും സുഹൃത്തുക്കളും ചേർന്ന് നാടോടിസംഘത്തെ കുറുവടികളുമായെത്തി മർദിച്ചത്. ആക്രമണത്തിൽ ഭയന്ന് കൊച്ചുകുട്ടിയെ എടുത്തുകൊണ്ട് ഓടിയ ശക്തിയെ കല്ലിന് എറിഞ്ഞുവീഴ്ത്തി. നിലത്തുവീണ് നിലവിളിച്ച കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചശേഷമാണ് സംഘം കടന്നുകളഞ്ഞത്. ഇടതുകണ്ണിന് പരിക്കേറ്റ ശാലിനിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുമാസം മുമ്പ് ശിവയെ ഉപേക്ഷിച്ച് ഭാര്യ പോയതോടെ തെരുവിലുറങ്ങുന്ന മക്കളെ നോക്കുന്നത് ശക്തിയാണ്.
എയ്ഡ് പോസ്റ്റ് പൊലീസിെൻറ നിർദേശപ്രകാരം പിന്നീട് പുന്നപ്ര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ, ഇവർക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് ആക്ഷേപമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് കേസെടുക്കാൻപോലും തയാറായതെന്നും പറയപ്പെടുന്നു.
മാരകായുധത്തിന് മൂർച്ച പിടിപ്പിക്കാൻ വിസമ്മതിച്ചതിെൻറ വൈരാഗ്യമാകാം മർദനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. എന്നാൽ, ഭാര്യയെ ശല്യം ചെയ്തതിനാണ് ശിവയെയും സഹോദരൻ ശക്തിയെയും മർദിച്ചതെന്നാണ് അശോകൻ പൊലീസിനോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.