കെ-റെയിലിന് പിന്നിൽ റിയൽ എസ്റ്റേറ്റ് കച്ചവടവും കമീഷനും മാത്രം -വി.എം. സുധീരൻ
text_fieldsഅമ്പലപ്പുഴ: മുലമ്പള്ളിയിലെ 316 കുടുംബങ്ങളെ പുനരധിവസിപ്പിക്കാത്ത സർക്കാർ കെ-റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കുന്ന 20,000 കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന് വി.എം. സുധീരൻ. കെ-റെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി രൂപവത്കരണ ജില്ല കൺവെൻഷൻ അമ്പലപ്പുഴ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിയൽ എസ്റ്റേറ്റ് ബിസിനസും കമീഷനുമാണ് ഈ വലിയ പദ്ധതിയുടെ പിന്നിൽ. ഇതുവരെ പാരിസ്ഥിതിക, സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല.
കൺവെൻഷനിൽ കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ല രക്ഷാധികാരി അഡ്വ. മാത്യു വേളങ്ങാടൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യ പ്രസംഗം നടത്തി. അഡ്വ. ബി. ബാബു പ്രസാദ്, ജൂണി കുതിരവട്ടം, എസ്. സീതി ലാൽ, ബി. ദിലീപൻ, പാർഥസാരഥി വർമ, എ.ജെ. ഷാജഹാൻ, സൗഭാഗ്യകുമാരി, എസ്. സുരേഷ് കുമാർ, സോണിച്ചൻ, മുഹമ്മദ് ബഷീർ, കെ-റെയിൽ വിരുദ്ധ ജനകീയ സമിതി നേതാക്കളായ കെ.ആർ. ഓമനക്കുട്ടൻ, സിന്ധു ജയിംസ്, ഗീതാകുമാരി, ഫിലിപ്പ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
അഡ്വ. ഒ. ഹാരീസ് ചെയർമാനായും ടി. കോശി ജനറൽ കൺവീനറായും ആലപ്പുഴ ജില്ല കെ-റെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതിയെ കൺവെൻഷൻ തെരഞ്ഞെടുത്തു. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ല ചെയർമാൻ സന്തോഷ് പടനിലം സ്വാഗതവും ടി. വിശ്വകുമാർ കൃജ്ഞതയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.