ബിജു കുമാറിനായി നാളെ നാട് കൈകോര്‍ക്കും
text_fieldsഅമ്പലപ്പുഴ: വൃക്ക തകരാറിലായ യുവാവിന്റെ ജീവന് നിലനിര്‍ത്താന്‍ ഗ്രാമം കൈകോര്‍ക്കും. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കരൂര്‍ ബിജു ഭവനത്തില്‍ ബിജു കുമാറിന്റെ (37) വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കാണ് ഞായറാഴ്ച ഒന്ന് മുതല്‍ ആറുവരെയുള്ള വാര്‍ഡുകളില്‍ പൊതുധനശേഖരണം നടത്തുന്നത്. ആറു വര്‍ഷമായി ബിജു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരവര്‍ഷമായി ആഴ്ചയില്‍ രണ്ടുതവണ വീതം ഡയാലിസിസ് ചെയ്താണ് ജീവന് നിലനിർത്തുന്നത്.
വൃക്കമാറ്റിവെച്ചാലേ ഇനി ജീവന് നിര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന് ഡോക്ടർമാര്‍ അറിയിച്ചിരിക്കുകയാണ്. സഹോദരി വൃക്ക നല്കാൻ തയാറായിട്ടുണ്ട്. എന്നാല്‍, ഇതിനുള്ള ചെലവ് ഈ നിർധന കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതല്ല.
പരിശോധനയും അനുബന്ധ ചെലവും ഉള്‍പ്പെടെ 15 ലക്ഷം രൂപയോളം വേണ്ടിവരും. ഭാര്യ അശ്വതിയും മക്കളായ അഞ്ജനയും(10) ആദിത്യനും (നാല്) ഉള്‍പ്പെടുന്ന ബിജുവിന്റെ നിർധനകുടുംബത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങാണ് വേണ്ടത്. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ബിജുവും കുടുംബവും വര്‍ഷങ്ങളായി വാടകവീട്ടിലാണ് കഴിയുന്നത്.
മരപ്പണിക്കാരനായ ബിജുവിന് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ശസ്ത്രക്രിയക്കായി പണം കണ്ടെത്തുന്നതിനായി ജീവന് രക്ഷാസമിതി രൂപവത്കരിച്ചിട്ടുണ്ട്. ചെയര്മാന്: എ.എസ്. സുദര്ശനന്(പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസി), കണ്‍വീനര്‍ എം. ശ്രീദേവി (ഗ്രാമപഞ്ചായത്ത് അംഗം). അശ്വതി എസ്. കുമാറിന്റെയും ബിജുകുമാറിന്റെയും പേരിൽ ഇന്ത്യൻ ബാങ്ക്, അമ്പലപ്പുഴ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 6530301364, ഐ.എഫ്.എസ്.സി IDIB000A177.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.