കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്
text_fieldsതകഴി ജങ്ഷന് സമീപം അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍
അമ്പലപ്പുഴ: വിമാനത്താവളത്തിൽനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. തകഴി തൊണ്ണൂറ്റിൽ നമിത് (21), ബന്ധു അർച്ചന (32) എന്നിവർക്കാണ് പരിക്കേറ്റത്.
അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ തകഴി ജങ്ഷന് സമീപമായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാർ അമിതവേഗത്തിലെത്തി ബൈക്കിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും അമ്പലപ്പുഴ പൊലീസ് ജീപ്പിലാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ അർച്ചനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.