മടക്കാവുന്ന നമ്പർ പ്ലേറ്റുമായി ബൈക്കുകൾ പിടിയിൽ
text_fieldsഅമ്പലപ്പുഴ: മടക്കാവുന്ന തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച രണ്ട് ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പരിശോധനക്കിടെ പിടികൂടി. 16 വയസ്സുകാരൻ ഓടിച്ച സ്കൂട്ടറും പരിശോധനക്കിടെ പിടികൂടി. നീർക്കുന്നം ഭാഗത്തുവെച്ച് ബുധനാഴ്ച ഉച്ചയോടെ ഇൻറർസെപ്റ്റർ പരിശോധനക്കിടെയാണ് ഇത് പിടികൂടിയത്.
പരിശോധനക്കിടെ കൈ കാണിച്ചെങ്കിലും ബൈക്ക് നിർത്താതെ പോയി. എന്നാൽ, വാഹനത്തിെൻറ നമ്പർ ഇൻറർ സെപ്റ്റർ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന കാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് ഈ നമ്പറിൽനിന്ന് ആർ.സി. ബുക്കിൽ ലഭിച്ച മേൽവിലാസത്തിെൻറ അടിസ്ഥാനത്തിൽ ഉടമസ്ഥനെ ബന്ധപ്പെട്ടു. പിന്നീടാണ് ബൈക്ക് ഓടിച്ച ആലപ്പുഴ ആലിശ്ശേരി അരയൻ പറമ്പ് വീട്ടിൽ ആദർശ് എത്തിയത്. ന്യൂ ജനറേഷൻ വിഭാഗത്തിൽപ്പെട്ട ഈ ബൈക്കിെൻറ പിൻഭാഗത്തെ നമ്പർ പ്ലേറ്റ് മടക്കി വെക്കാവുന്ന തരത്തിലാണ് ഘടിപ്പിച്ചിരുന്നത്. ഇതേ രീതിയിലുള്ള മറ്റൊരു ബൈക്കും പരിശോധനക്കിടെ പിടികൂടി. കുറ്റകൃത്യങ്ങൾ നടത്താനാണ് യുവാക്കൾ ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ എൻഫോഴ്സ്മെൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജിഷോർ പറഞ്ഞു.
16 വയസ്സുകാരൻ സ്കൂട്ടർ ഓടിച്ച കേസിൽ ആർ.സി.ബുക്ക് ഉടമസ്ഥനായ നീർക്കുന്നം ചാണയിൽ നജീമക്കെതിരെ കേസെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. ആർ.സി ഒരു വർഷത്തേക്ക് റദ്ദ് ചെയ്യുമെന്നും വാഹനമോടിച്ച കുട്ടിക്ക് 25 വയസ്സു വരെ ലൈസൻസ് നൽകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താവിന് മൂന്ന് വർഷം തടവും 25,000 രൂപ പിഴയും ഒടുക്കണമെന്നാണ് പുതിയ നിയമം. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശരൺ കുമാർ.എസ്.എൻ, അനു.കെ.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.