പക്ഷിപ്പനി: താറാവുകളെ കൊന്നൊടുക്കി
text_fieldsഅമ്പലപ്പുഴ: തകഴിയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കി. കലക്ടർ എ. അലക്സാണ്ടറുടെ നിർദേശപ്രകാരമാണ് നടപടി. തകഴി പഞ്ചായത്ത് 11ാം വാർഡ് ജോഭവനത്തിൽ ജോമോെൻറ ഉടമസ്ഥതയിലുള്ള 88 ദിവസം പ്രായമായ 10,000 താറാവുകളെയാണ് കൊന്നത്.
പാരമ്പര്യമായി താറാവ് കൃഷി ചെയ്തുവരുന്ന ജോമോൻ തകഴി 10ാം വാർഡിലാണ് താറാവ് കൃഷി ചെയ്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ല മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ താറാവിെൻറ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചത്. തിങ്കളാഴ്ച വൈകീട്ട് ലഭിച്ച പരിശോധനഫലത്തിലാണ് താറാവുകൾക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് താറാവുകളെ നശിപ്പിക്കാൻ കലക്ടർ നിർദേശം നൽകിയത്. പത്തുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജോമോൻ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിനുശേഷം താറാവ് കൃഷിയിൽ വൻനഷ്ടമാണ് കർഷകർക്ക് നേരിടേണ്ടിവന്നത്. പലയിടങ്ങളിൽനിന്നും വായ്പയെടുത്താണ് ഇത്തവണ താറാവിൻ കുഞ്ഞുങ്ങളെ വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.