സഹകരണ ബാങ്കിന്റെ സ്ഥലത്ത് ബി.ജെ.പിയുടെ കൂറ്റൻ ഫ്ലക്സ്; സി.പി.എമ്മില്‍ പ്രതിഷേധം
text_fieldsഅമ്പലപ്പുഴ: സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ സ്ഥലത്ത് ബി.ജെ.പി സ്ഥാനാർഥിയുടെ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചത് വിവാദമാകുന്നു. കാക്കാഴം റെയിൽവേ മേൽപാലത്തിന് സമീപം നിർമാണത്തിലിരിക്കുന്ന 105ാം നമ്പർ സഹകരണ ബാങ്കിനോട് ചേർന്നാണ് ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രന് വോട്ട് അഭ്യർഥിച്ച് കൂറ്റൻ ഫ്ലക്സ് ഉയർത്തിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് പരസ്യ കമ്പനി സ്ഥാപിച്ച ടവറിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്. അതേസമയം, ബോര്‍ഡ് സ്ഥാപിക്കാനുള്ള അനുമതി കരാര്‍ അടിസ്ഥാനത്തില്‍ പരസ്യകമ്പനിക്കാണ് ബാങ്ക് നല്‍കിയിരുന്നത്. ഇതിന് നിശ്ചിതതുകയും കമ്പനി നല്‍കും. കമ്പനി ഇത് സ്ഥാപനങ്ങളിലും വ്യക്തികളില്‍ നിന്നും വാടകവാങ്ങി അവരുടെ പരസ്യം ചെയ്യുകയാണ് പതിവ്. കരാര്‍ കാലാവധി തീരുംവരെ ഇത്തരത്തില്‍ പല പരസ്യങ്ങളും കമ്പനി ചെയ്യാറുണ്ട്. പരസ്യവും ബാങ്കുമായി ഒരു ബന്ധവുമില്ല. എന്നാല്‍, ഇവിടെ ഇടതു സ്ഥാനാര്‍ഥി എ.എം. ആരിഫിന്റെ ബോർഡ് പ്രതീക്ഷിച്ച പ്രവർത്തകർ ബി.ജെ.പി സ്ഥാനാർഥിയുടെ ബോർഡ് ഉയർന്നതോടെയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇത് മുതലെടുക്കാൻ യു.ഡി.എഫിലെ ചിലരും ശ്രമിച്ചതോടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ളില്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.